സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ ലോകം

Update: 2025-06-26 06:33 GMT

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാലോകം. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു. ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വർഷം നിങ്ങൾക്ക് ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി പോസ്റ്റ് ചെയ്‌തത്.

ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ് എന്ന് മോഹൻലാൽ എഴുതി. ഊഷ്‌മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വർഷവും നിങ്ങൾക്ക് ആശംസിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു.

നിലവിൽ ഒന്നിലേറെ ചിത്രങ്ങളുമായി തിരക്കിലാണ് സുരേഷ് ഗോപി. പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെഎസ്കെയാണ് റിലീസ് കാത്തിരിക്കുന്ന ചിത്രം. ഷിബിൻ ഫ്രാൻസിസിന്റെ്റെ തിരക്കഥയിൽ മാത്യൂസ് തോമസ് സംവിധാനംചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ് മറ്റൊന്ന്. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Tags:    

Similar News