സിനിമയിലേക്ക് വന്നത് ആ കാര്യം ബോധ്യപ്പെടുത്താൻ: പണി സിനിമയിലെ നായിക അഭിനയ തുറന്ന് പറയുന്നു.
'പണി' എന്ന ജോജു ജോർജിന്റെ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അഭിനയ .ജന്മനാ സംസാര ശേഷിയും കേൾവിശക്തിയും ഇല്ലാത്ത വ്യക്തിയാണ് അഭിനയ. എന്നാൽ അതിനെയെല്ലാം മറികടന്നുള്ള അഭിനയപ്രകടനം തന്നെയാണ് താരത്തെ പ്രേക്ഷകർക്ക് പ്രിയങ്കരി ആക്കിയത്. തന്റെ അഭിനയ ജീവിതത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് തുറന്ന് പറയുകയാണ് അഭിനയ.
തമിഴ് തിരക്കഥാകൃത്തായ സമുദ്രക്കനിയുടെ ആദ്യ ചിത്രമായ നാടോടികളിൽ ആണ് അഭിനയ ആദ്യമായി നായികാ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന് വേണ്ടി നിശ്ചയിച്ച നടി തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും ആശയ വിനിമയം ശരിയാകുന്നില്ലെന്നും പറഞ്ഞ് ഒരുവാക്കും പറയാതെ പോയപ്പോഴാണ് കലയിൽ ആശയവിനിമയത്തിന് ഭാഷ ആവശ്യമാണോ എന്ന് തെളിയിക്കുന്നതിനുവേണ്ടി സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത ഒരു പെൺകുട്ടിയെ നായികയാകുന്നത് എന്നാണ് ഒരു പത്രസമ്മേളനത്തിൽ സമുദ്രക്കനി പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റിയില്ല അഭിനയക്ക് സിനിമ എന്ന കലയിൽ ആശയവിനിമയം നടത്താൻ ഭാഷ ആവശ്യമായിരുന്നില്ല. ആദ്യ സിനിമയായ സമുദ്രക്കനി ഹിറ്റായി. കുട്ടിക്കാലം മുതൽ സിനിമ മോഹവും ആയി നടന്ന ആ പെൺകുട്ടി തമിഴിലും മലയാളത്തിലും അങ്ങ് ഹോളിവുഡിലും വരെ സിനിമ ചെയ്തു. സംസാര ശേഷിയില്ലാത്ത മകളെ സിനിമയിപ്പിക്കണമെന്ന് ആഗ്രഹിച്ചപ്പോൾ കളിയാക്കലുകൾ ഏൽക്കേണ്ടി വന്ന മാതാപിതാക്കൾക്ക് അവൾ അഭിമാനമായി.
സിനിമയിലേക്ക് വരുന്നത്തിനു പിന്നിൽ അഭിനയക്ക് മറ്റൊരു ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു.
" സിനിമകളിൽ കേൾവി ശക്തിയില്ലാത്തവരും മിണ്ടാത്തവരുമായ വ്യക്തികളെ വളരെ വികലമായും കളിയാക്കിയും മറ്റുമാണ് ചിത്രീകരിക്കുന്നത്. അവർ യഥാർത്ഥ ജീവിതത്തിൽ ഗോഷ്ടി കാണിക്കുന്നവരാണ്. നിങ്ങൾ ഓരോരുത്തരെയും പോലെ സുന്ദരമായി പെരുമാറാൻ അവർക്കു കഴിയും. അത് ബോധ്യപ്പെടുത്തണം എന്നെനിക്കാഗ്രഹം ഉണ്ടായിരുന്നു. ആ ലക്ഷ്യമാണ് സിനിമയിൽ ഇടം നേടിയതിലൂടെ ഞാൻ നേടിയെടുത്തത്. കേൾവിശക്‌തിയും സംസാരശേഷിയും ഉള്ളവർ ചെയ്യുന്ന ഏതു കഥാപാത്രവും ചെയ്യാൻ സാധിക്കും എന്ന് എനിക്ക് തെളിയിക്കണമായിരുന്നു" എന്നാണ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിനയ പറഞ്ഞത്.
തനിക്ക് ഏത് ഭാഷയും പഠിച്ച് അതനുസരിച്ച് ചുണ്ടനക്കാൻ സാധിക്കുമെന്ന് അഭിനയ പറയുന്നു. തമിഴ് തെലുങ്കു സ്ക്രിപ്റ്റുകൾ ഇംഗ്ലീഷ് എഴുതി നൽകിയിരുന്നത് അമ്മയാണെന്നും മൂന്നു മാസം മുൻപ് അമ്മ തന്നെ വിട്ടു പോയെന്നും അഭിനയ പറയുന്നു.