ഇത്തവണ പതിവ് മാറും 'ഹൃദയ പൂർവം' വിശേഷങ്ങൾ പങ്കുവച്ച് അഖിൽ സത്യൻ
നീണ്ട കാലത്തെ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻ ലാലും ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് അണിയറയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ പതിവ് രീതിക്ക് ഇത്തവണ മാറ്റം വരും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്ന അഖിൽ സത്യൻ. സാധാരണ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ കാണാറുള്ളതുപോലെ ഇത്തവണ സിനിമ തുടങ്ങുന്നത് ഗ്രാമത്തിലേക്ക് വന്നു നിൽക്കുന്ന ബസിന്റെ ദൃശ്യങ്ങളിൽ അല്ല എന്നാണ് അഖിൽ സത്യൻ വ്യക്തമാക്കുന്നത്. ഹെലിപ്‌കോപ്റ്ററിന്റെ ലാൻഡിംഗ് സ്കിഡിലിരിക്കുന്ന സത്യൻ അന്തിക്കാടിന്റെ ചിത്രത്തിനൊപ്പമാണ് അഖിൽ സത്യൻ കുറിപ്പ് പങ്കു വച്ചത്. ഇത്തവണ എന്തായാലും പതിവാ ശൈലിക്കപ്പുറം പല കാര്യങ്ങളും ചിത്രത്തിൽ പ്രതീക്ഷിക്കാം എന്ന സൂചന കൂടിയാണ് അഖിൽ സത്യൻ നൽകുന്നത്. സാക്കോസില് മീഡിയയിലെ കുറിപ്പും ചിത്രവും കണ്ട് ആവേശത്തിലാണ് പ്രേക്ഷകർ.
ചിത്രത്തിൻറെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. മാളവിക മോഹനൻ ചിത്രത്തിലെ നായിക. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.