'ആത്മവിശ്വാസമില്ലായ്മയിൽ നിന്ന് അതിജീവിച്ച് എന്നെ ഞാൻ ആയി സ്വീകരിക്കാൻ ഇന്ന് ഞാൻ പ്രാപ്തയായിരിക്കുന്നു': മേഘ്ന രാജ്
നമ്മുടെ സിനിമകളിലെ യക്ഷി സങ്കൽപ്പങ്ങളെ മാറ്റി മറിച്ചു കൊണ്ട് യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ കടന്ന് വന്ന് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ സുന്ദരി പെൺകുട്ടിയാണ് മേഘ്ന രാജ്. പിന്നെയും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. കന്നഡ നാടനായ ചിരഞ്ജീവി സർജയാണ് മേഘ്നയെ വിവാഹം ചെയ്തത്. എന്നാൽ ഏകദേശം 2 വർഷം മാത്രമേ ഇരുവരും ഒന്നിച്ച് ജീവിച്ചുള്ളൂ. ഹൃദയസ്തംഭനം മൂലം അദ്ദേഹം മരണപ്പെട്ടു. മേഘ്ന ആ സമയം ഗർഭിണി ആയിരുന്നു. ഭർത്താവിന്റെ മരണം അപ്രതീക്ഷിതമായിരുന്നതിനാൽ അത് അവരെ ഒരുപാട് തളർത്തി മ എന്നാൽ അതിൽ നിന്നെല്ലാം അതിജീവിക്കാൻ ശ്രമിക്കുന്ന മേഘ്നയെ ആണ് കാണാൻ കഴിയുന്നത്.ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം വീണ്ടും സ്ലീവ്‌ലെസ് വസ്ത്രം ധരിക്കാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി മേഘന രാജ്.
നാല് വർഷത്തിനുശേഷമാണ് സ്ലീവ്‌ലെസ് ഒരു വസ്ത്രം ധരിക്കുന്നതെന്നും പ്രസവശേഷം ശരീരഭാരം കൂടിയതിനാൽ ഒരുപാട് പരിഹാസങ്ങൾ നേരിട്ടിരുന്നു എന്നും കുറിച്ചുകൊണ്ടാണ് മേഘന ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്.
‘വീണ്ടും സ്ലീവ്‌ലെസ് ധരിക്കാൻ 4 വർഷത്തിലധികം എടുത്തു! എന്നെ മനോഹരമായ വസ്ത്രങ്ങൾ വച്ചിരിക്കുന്ന ഒരു വിഭാഗത്തിലേക്ക് കൊണ്ടുപോയി ‘ഇത് വാങ്ങൂ! നിന്റെ സൈസ് ഒന്നും പ്രശ്നമല്ല, നീ ഇത് ധരിച്ചാൽ സുന്ദരിയായിരിക്കും’ എന്ന് അനുഷ രവി പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് നടക്കുമായിരുന്നോ എന്ന് സംശയമാണ്.
മാതൃത്വത്തിനൊപ്പം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിച്ച് സ്ത്രീകൾ മുന്നോട്ടു പോകുമ്പോൾ സമൂഹം നമുക്കൊരു ലേബൽ നൽകും. യഥാർഥ സ്ത്രീശരീരം ഇങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞ് മാനസികമായി നമ്മളെ തളർത്തും. നാം എന്തെല്ലാമാണ് സഹിക്കുന്നതെന്നോ ഏത് മാനസികാവസ്ഥയിലാണെന്നോ പരിഗണിക്കാതെ ശരീരത്തിന്റെ അഴകളവുകൾ എങ്ങനെയായിരിക്കണം എന്ന് അടിച്ചേൽപ്പിക്കും.
എന്നോടുള്ള ആളുകളുടെ പെരുമാറ്റവും പ്രതികരണവുമെല്ലാം എന്റെ ശരീരഭാരത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും ഒരു കുറവുമുണ്ടായിരുന്നില്ല. ആത്മവിശ്വാസമില്ലാത്ത നാളുകളിൽ നിന്ന് അതിജീവിച്ച് എന്നെ ഞാൻ ആയി സ്വീകരിക്കാൻ ഇന്ന് ഞാൻ പ്രാപ്തയായിരിക്കുന്നു. കാലങ്ങൾക്കുശേഷം എനിക്കുവേണ്ടി ഞാൻ തന്നെ ഒരു കാര്യം ചെയ്തു’ എന്നാണ് മേഘന കുറിച്ചത്.