'തുടരും' സിനിമയുടെ വ്യാജപ്പതിപ്പ് പ്രദർശിപ്പിച്ച് ടൂറിസ്റ്റ് ബസിന്റെ യാത്ര
നിയമനടപടിക്കൊരുങ്ങി അണിയറപ്രവർത്തകർ;
കൊച്ചി: ഏറ്റവും പുതിയ മോഹൻലാൽ ചിത്രം 'തുടരും' ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചതായി പരാതി. വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിൽ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രദർശിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമീത്തുകൂടിപോയ മാറ്റ് വാഹനങ്ങളിലുള്ളവരാണ് പകർത്തി പുറത്തുവിട്ടത്. വാഗമണ്ണിലേക്കു പോയ കൊല്ലം രജിസ്ട്രേഷനില്ല്ല്ല വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കെഎൽ02 എഇ 3344 ആണെന്നാണ് വിവരം.ടൂറിസ്റ്റ് ബസിൽ സിനിമ പ്രദർശിപ്പിച്ചവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് നിർമാതാവ് എം. രഞ്ജിത്ത് പറഞ്ഞു.
ഇത് തെറ്റായ കാര്യമാണ്. ബസിൻ്റെ നമ്പർ കണ്ടുപിടിച്ച് പരിശോധിച്ചപ്പോൾ മലപ്പുറം ജില്ലയിലുള്ള ബസ്സാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. ഇവർക്കെതിരേ നിയമ നടപടി സ്വീകരിക്കും. തെറ്റായ കാര്യമാണിത്. ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ചവരുടേയും തീയേറ്ററുകറുകാരുടേയും ഉൾപ്പെടെ ഒരുപാട് പേരുടെ ജീവിത പ്രശ്‌നമാണ്. മറ്റുള്ളവർ ഇത് ആവർത്തിക്കാതിരിക്കാനായി തീർച്ചയായും പരാതി കൊടുക്കും. തുടരും സിനിമയുടെ നിർമാതാവ് എം. രഞ്ജിത്ത് പറഞ്ഞു. ചിത്രം റിലീസ് ആയി ദിവസങ്ങൾക്കുള്ളിലാണ് ഇത്തരത്തിൽ ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചത്.