എമ്പുരാൻ ഉണ്ടാക്കിയ ഓളങ്ങൾ കെട്ടടങ്ങും മുൻപ്, തായ്‌ലൻഡിൽ കുടുംബസമേതം അവധി ആഘോഷിക്കാൻ സമയം കണ്ടെത്തിയിരിക്കുകയാണ് ടോവിനോ തോമസ്. ഭാര്യ ലിഡിയയ്ക്കും മക്കൾക്കുമൊപ്പമാണ് ടോവിനോയുടെ യാത്ര. സിനിമയുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ച വിനോദസഞ്ചാര ചിത്രങ്ങൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവിടുന്ന ടോവിനോയുടെ നിലപാട് ആരാധകരിലും സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
മോഹൻലാൽ നായകനായ എമ്പുരാനിൽ പ്രധാന കഥാപാത്രമായി തിളങ്ങിയ ടോവിനോയുടെ പ്രകടനം പ്രശംസകൾ നേടിയിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗമായ ലൂസിഫറിലും ടോവിനോ ഉണ്ടായിരുന്നു. ജിതിൻ ദാസെന്ന കഥാപാത്രത്തിന്റെ ലൂസിഫറിലെ
ഡയലോഗുകൾക്ക് ഇന്നും ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട്. രണ്ടാം ഭാഗമായ എമ്പൂരാനിൽ ഒരു നെഗറ്റീവ് ഷെയ്ഡിലാണ് ടോബിനോ തോമസിന്റെ ജിതിൻ രാംദാസ് എന്ന കഥാപാത്രം എത്തിയത്.
എമ്പുരാനെ ചൊല്ലിയുള്ള വിവാദങ്ങളും വാദപ്രതിവാദങ്ങളും തുടരുകയാണ്. ഓരോ ദിവസവും ഓരോരുത്തരായി തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വരുന്നു. ഇതിനിടെ ചിത്രത്തിൽ 24 ഇടങ്ങളിലാണ് സെൻസർ ബോർഡിന്റെ കത്തിവെച്ചത്. ചിത്രത്തിൽ നിന്നും ഗുജറാത്ത് കലാപ പരാമർശം ഉൾപ്പെടെയുള്ള ഭാഗങ്ങൾ എടുത്തുമാറ്റിയതിനെതിരെ വൻ പ്രതിഷേധമാണ് പടയിടങ്ങളിൽ നിന്നും ഉയരുന്നത്.