UK.OK(യുണൈറ്റഡ് കിങ്ഡം ഓഫ് കേരള) ഇന്ന് മുതല്‍ തീയേറ്ററുകളില്‍,ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

UK.OK(യുണൈറ്റഡ് കിങ്ഡം ഓഫ് കേരള) ഇന്ന് മുതല്‍ തീയേറ്ററുകളില്‍,ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു;

By :  Sneha SB
Update: 2025-06-20 04:35 GMT

രഞ്ജിത്ത് സജീവ്, ഇന്ദ്രന്‍സ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UK.OK) ഇന്ന് തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. എല്ലാ ടിക്കറ്റ് ബുക്കിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ടിക്കറ്റ് ലഭ്യമാണ്. ഈ ചിത്രത്തില്‍ രഞ്ജിത്ത് സജീവ്, ഇന്ദ്രന്‍സ്, സംഗീത, സാരംഗി ശ്യാം, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരെ കൂടാതെ മനോജ് കെ. ജയന്‍, അല്‍ഫോന്‍സ് പുത്രന്‍,ഡോക്ടര്‍ റോണി,മനോജ് കെ യു,മീര വാസുദേവ്, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും കൂടാതെ ഒരുപാട് പുതുമുഖങ്ങളും അണിനിരക്കുന്നു.മൈക്ക്,ഖല്‍ബ്,ഗോളം എന്നി ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആന്‍, സജീവ്,അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍ നിര്‍വഹിക്കുന്നു. നടന്‍ ശബരീഷ് വര്‍മ്മ എഴുതിയ മനോഹര വരികള്‍ക്ക് നേരം,പ്രേമം പോലുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന രാജേഷ് മുരുകേശന്‍ ഈണം പകരുന്നു.എഡിറ്റര്‍-അരുണ്‍ വൈഗ.ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,കല-സുനില്‍ കുമരന്‍,മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍,വസ്ത്രാലങ്കാരം-മെല്‍വി ജെ,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍സ്-യെല്ലോ ടൂത്ത്‌സ്, അഡ്വര്‍ടൈസിംഗ് - ബ്രിങ് ഫോര്‍ത്ത്, മാര്‍ക്കറ്റിംഗ്- റമ്പൂട്ടാന്‍, വിതരണം-സെഞ്ച്വറി റിലീസ്,പി ആര്‍ ഒ-എ എസ് ദിനേശ്, അരുണ്‍ പൂക്കാടന്‍.

Tags:    

Similar News