''വീരവണക്കം 'വീഡിയോ ഗാനം

''വീരവണക്കം 'വീഡിയോ ഗാനം;

By :  Sneha SB
Update: 2025-07-07 09:22 GMT

വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി. നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന 'വീരവണക്കം' എന്ന തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.എം.കെ. അര്‍ജുനന്‍ മാസ്റ്ററുടെ അവിസ്മരണീയമായ ഈണത്തില്‍ രവിശങ്കറും സോണിയ ആമോദുമാണ് ഈ ഗാനം പാടിയത്. മലയാളത്തില്‍ പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും തമിഴില്‍ നവീന്‍ ഭാരതിയുമാണ് വരികള്‍ എഴുതിയത്. പ്രതിഭാധനനായ റിതേഷും ദേശീയ പുരസ്‌കാരജേതാവായ സുരഭി ലക്ഷ്മിയുമാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്.വിശാരദ് ക്രിയേഷന്‍സ് യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തു വിട്ടത്.അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്ത 'വസന്തത്തിന്റെ കനല്‍വഴികളില്‍' എന്ന മലയാള ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'വീരവണക്കം'.ആദ്യസിനിമയിലെ ഏതാനും ഭാഗങ്ങള്‍ ഫ്‌ലാഷ് ബാക്കായി 'വീരവണക്ക'ത്തില്‍ കാണിക്കുന്നുണ്ട്.

94-ാം വയസ്സില്‍ പി.കെ. മേദിനി അവതരിപ്പിച്ച കഥാപാത്രം അവിസ്മരണീയമാണ്.സഖാവ് പി.കൃഷ്ണപിള്ളയായി സമുദ്രക്കനിയും രാജമഹേന്ദ്രനായി ഭരത്തും ചിരുതയായി പി.കെ.മേദിനിയും അവിസ്മരണീയ പ്രകടനമാണ് വീരവണക്കത്തില്‍ കാഴ്ചവയ്ക്കുന്നത്. റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദര്‍ശ്,ഭീമന്‍ രഘു, ഫ്രോളിക് ഫ്രാന്‍സിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി,ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരുടെ പ്രകടനങ്ങള്‍ തമിഴ് പ്രേക്ഷകരെ മാത്രമല്ല ഏവരെയും അത്ഭുതപ്പെടുത്തും.ഇതിഹാസ ഗായകന്‍ ടി.എം. സൗന്ദര്‍ രാജന്റെ മകന്‍ ടി.എം.എസ് സെല്‍വകുമാര്‍ ഹൃദ്യമായ ടൈറ്റില്‍ ഗാനം പാടിക്കൊണ്ട് ആദ്യമായി ചലച്ചിത്രപിന്നണി ഗാനലോകത്തേക്ക് വരുന്നുവെന്നതും വീരവണക്കത്തിന്റെ പ്രത്യേകതയാണ്.

ഛായാഗ്രഹണം - ടി.കവിയരശ്,സിനു സിദ്ധാര്‍ത്ഥ്,എഡിറ്റിംഗ് - ബി .അജിത് കുമാര്‍, അപ്പു ഭട്ടതിരി.പോരാട്ട വഴികളുടെ ചരിത്രപശ്ചാത്തലത്തില്‍ മലയാളികളുടെയും തമിഴരുടെയും വീരപാരമ്പര്യത്തിന്റെയും പരസ്പരസ്‌നേഹത്തിന്റെയും കഥ പറയുന്ന അസാധാരണമായ ഒരു തമിഴ് ചലച്ചിത്രമായ 'വീരവണക്കം' ഉടന്‍ പ്രദര്‍ശനത്തിനെത്തും.പി ആര്‍ ഒ-എ എസ് ദിനേശ്.

Tags:    

Similar News