യേശുദാസിന്റെ പേരക്കുട്ടി, വിജയ് യേശുദാസിന്റെ മകന്‍, സംഗീതത്തിന്റെ ട്രാക്കിലൂടെ അവ്യാനും!
Vijay Yesudas son Avyan music debut
By : Raj Narayan
Update: 2026-04-10 15:57 GMT
അഗസ്റ്റിന്‍ ജോസഫ്, കെ ജെ യേശുദാസ്, വിജയ് യേശുദാസ്... സംഗീത പാരമ്പര്യത്തിന്റെ മൂന്നു തലമുറ. നാലാം തലമുറയില്‍ വിജയിന്റെ മകള്‍ അമേയ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ വിജയിന്റെ മകന്‍ അവ്യാനും സംഗീതലോകത്തേക്ക് എത്തുന്നു. വിജയ് യേശുദാസിന്റെ ഇളയ മകനാണ് പതിനൊന്നു വയസ്സുകാരനായ അവ്യാന്‍.
ഒരു ഇംഗ്ലീഷ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നു അവ്യാന്‍. വീ ക്യാന്‍ ചേഞ്ച് എന്നാണ് ആല്‍ബത്തിന്റെ പേര്. ഗാനത്തിന്റെ വരികള്‍ എഴുതിയതും സംഗീതം നല്‍കിയതും ആലപിച്ചതും അവ്യാന്‍ തന്നെ. അവ്യാന്റെ സ്‌കൂള്‍ പ്രോജക്ടാണ് ഈ ആല്‍ബം. വിജയ് യേശുദാസിന്റെ ദി വി കമ്പനിയാണ് ആല്‍ബം പുറത്തിറക്കിയത്.