ഒരു തവണ അവാര്‍ഡ് ഉണ്ടെന്നു വിളിച്ചുപറഞ്ഞിരുന്നു, പക്ഷേ കിട്ടിയില്ല; പിന്നെ പ്രതീക്ഷിച്ചിട്ടേയില്ല
Vijayaraghavan received national award;
വില്ലനായും നായകനായും സ്വഭാവ നടനായും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് വിജയരാഘവന്‍. വിജയരാഘവന് ലഭിച്ച മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡിന് പത്തര മാറ്റിന്റെ തിളക്കമുണ്ട്.
അവാര്‍ഡിനായി കാത്തിരുന്നിട്ടില്ലെന്ന് ദേശീയ പുരസ്‌കാരം സ്വീകരിക്കുന്ന വേളയില്‍ വിജയരാഘവന്‍ ഒരു മാധ്യമത്തോട് പറഞ്ഞു. ദീര്‍ഘകാലത്തെ സിനിമാ ജീവിതത്തില്‍ കിട്ടിയ അവാര്‍ഡാണിത്. ആദ്യം ചില കഥാപാത്രങ്ങള്‍ക്ക് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു തവണ അവാര്‍ഡ് ഉണ്ടെന്നു വിളിച്ചുപറഞ്ഞു, പക്ഷേ കിട്ടിയില്ല. അതിനു ശേഷം അവാര്‍ഡുകള്‍ പ്രതീക്ഷിക്കാറില്ല.
കഥാപാത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ രസമാണ്. അത് ത്യാഗമൊന്നുമല്ല. വിജയരാഘവര്‍ പറഞ്ഞു.
മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി. പൂക്കാലം എന്ന ചിത്രത്തിലെ വൃദ്ധനായ ഇട്ടൂപ്പ് എന്ന കഥാപാത്രമാണ് വിജയരാഘവനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.