നയൻതാരയുടെ ആവശ്യം അംഗീകരിച്ചോ? സംശയത്തിൽ ആരാധകർ
ചിരഞ്ജീവിയുടെ നായികയായി വീണ്ടും നയൻതാരയെത്തുന്നു. എന്നാൽ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ നയൻതാര മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്.
അനിൽ രവിപുഡിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയാകാൻ നയൻതാര 18 കോടി ആവശ്യപ്പെട്ടതായും അതെ തുടർന്ന് ചിത്രത്തിലേക്ക് മറ്റ് നായികമാരെ പരിഗണിക്കാൻ നിർമാതാക്കൾ ആലോചിക്കുന്നതായും നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ആ ആവശ്യം നിർമാതാക്കൾ അംഗീകരിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും നയൻതാരയെ നായികയായി പ്രഖ്യാപിച്ച് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
ചിരഞ്ജീവി നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് വസിഷ്‌ഠ മല്ലിഡിയയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന വിശ്വംഭര. ചിരഞ്ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലർ ചിത്രമായിരിക്കും വിശ്വംഭര. ചിരഞ്ജീവിയുടെ ജോഡിയായി തൃഷ എത്തുന്ന ചിത്രം പ്രദർശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നാണ് റിപ്പോർട്ട്.