‘രശ്മികയെ സ്‌ക്രീനിൽ കണ്ടപ്പോൾ ‘ക്ഷണാ ക്ഷണം’ എന്ന ചിത്രത്തിലെ ശ്രീദേവിയെ ഓർമ്മിച്ചു ‘: നാഗാർജുന

Update: 2025-06-23 09:22 GMT

ശേഖർ കമ്മുലയുടെ സംവിധാനത്തിൽ ധനുഷും നാഗാർജുനയും രശ്മിക മന്ദനയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ‘കുബേര’ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. സംവിധാന മികവിനൊപ്പം തന്നെ ചിത്രത്തിൽ താരങ്ങളുടെ പ്രകടനത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ മികച്ച ബോക്സ് ഓഫീസ് വിജയം ആഘോഷിക്കാനായി ജൂൺ 22 ന് സിനിമയുടെ അണിയറപ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽ നടൻ നാഗാർജുന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ രശ്മികയെ സ്‌ക്രീനിൽ കാണുന്നത് ‘ക്ഷണാ ക്ഷണം’ എന്ന ചിത്രത്തിലെ ശ്രീദേവിയെ ഓർമ്മിപ്പിച്ചു എന്നും ‘പുഷ്പ’ കാരണം അവരെ നാഷണൽ ക്രഷ് എന്ന് വിളിക്കുന്നതിൽ അതിശയിക്കാനില്ല എന്നും നാഗാർജുന വേദിയിൽ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം ചിത്രത്തെയും സംവിധായകനെയും പ്രശംസിച്ചുകൊണ്ട് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത മെഗാസ്റ്റാർ ചിരഞ്ജീവിയും എത്തിയിരുന്നു. 25 വർഷത്തിനിടെ അദ്ദേഹം പത്ത് സിനിമകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂവെങ്കിലും, അദ്ദേഹത്തിന്റെ എല്ലാ സിനിമകളും പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ടെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ചിരഞ്ജീവിയെ കൂടാതെ സംവിധായകനോട് നന്ദി അറിയിച്ചെത്തിയ നാഗാർജുന, ഇനിയും 40 വർഷം കൂടി താൻ സിനിമയിൽ തുടരുമെന്നും വേദിയിൽ പറഞ്ഞു.

Tags:    

Similar News