ബെംഗളൂരു:കമൽ ഹാസൻ കന്നഡ ഭാഷയെ അപമാനിച്ചു എന്നാരോപിച്ചു കർണ്ണാടകയിൽ കമൽഹാസനെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുകയാണ്. കന്നഡ ഉത്ഭവിച്ചത് തമിഴിൽ നിന്നാണ് എന്നാണ് എന്ന അദ്ദേഹത്തിന്റെ പരാമർശത്തെയാണ് ഒരു സംഘം ആളുകൾ പ്രതിഷേധാത്തിനുള്ള ആയുധമാക്കുന്നത്. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് കമൽ ഹാസൻ.കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ജന്മം കൊണ്ടതെന്ന് സ്നേഹം കൊണ്ടു പറഞ്ഞതാണെന്നും സ്നേഹം ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചു, സ്നേഹത്തിന്റെ പുറത്തായിരുന്നു പരാമര്‍ശം എന്നും കമല്‍ ഹാസന്‍ പറഞ്ഞു. ആരെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദ്യേശത്തോടെയായിരുന്നില്ല വാക്കുകളെന്നും മാപ്പ് പറയില്ലെന്നും നടന്‍ പ്രതികരിച്ചു.
‘എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഒരുപാട് ചരിത്രകാരന്മാര്‍ പഠിപ്പിച്ച ഭാഷാ ചരിത്രത്തിനൊപ്പം, സ്നേഹത്തില്‍ നിന്നുകൂടിയായിരുന്നു എന്റെ വാക്കുകള്‍. സ്നേഹത്തിന്റെ പുറത്ത് താന്‍ പറഞ്ഞ കാര്യങ്ങളില്‍ മാപ്പ് പറയില്ല’, നടന്‍ പറഞ്ഞു. താന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ യോഗ്യരല്ലെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു
എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ദീര്‍ഘകാലത്തെ ചരിത്രപാരമ്പര്യം തമിഴ്നാടിനുണ്ടെന്നും താരം പറഞ്ഞു. അവിടെ മേനോനും റെഡ്ഡിയും മുഖ്യമന്ത്രിയാകും. വേണമങ്കില്‍ കന്നഡികര്‍ പോലും മുഖ്യമന്ത്രിയാകുന്ന അപൂര്‍വ്വത സംസ്ഥാനത്തിനുണ്ടെന്നായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം.