പെട്രോളും ഡീസലും ഇല്ലാതെ വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ലോകം നിശ്ചലമാകും; ഡീസല്‍ മാഫിയയുടെ കഥ പറയുന്ന ഒരു കംപ്ലീറ്റ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍, ശ്രദ്ധേയമായി 'ഡീസല്‍' പ്രസ് മീറ്റ്

ഒരുപാട് സര്‍പ്രൈസുകളുമായാണ് ഡീസല്‍ എത്തുന്നത്. നമ്മള്‍ റോഡരികിലെ കടയില്‍ നിന്നൊക്കെ സാധനം വാങ്ങുന്നതുപോലെ പെട്രോളും ഡീസലും ഒക്കെ കിട്ടുന്നൊരിടം.;

By :  Bivin
Update: 2025-10-13 09:15 GMT

ഡീസല്‍ മാഫിയയുടെ അധോലോക കളികളുമായി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ഹരീഷ് കല്യാണ്‍ നായകനാകുന്ന 'ഡീസല്‍' സിനിമയുടെ പ്രസ് മീറ്റ് ഇന്ന് കൊച്ചിയില്‍ നടന്നു. ഒരു കംപ്ലീറ്റ് ആക്ഷന്‍ എന്റര്‍ടെയ്‌നറായി എത്തുന്ന 'ഡീസല്‍' ഒക്ടോബര്‍ 17നാണ് തിയേറ്ററുകളില്‍ എത്തുന്നത്. 'പെട്രോളും ഡീസലും ഇല്ലാതെ വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ലോകം നിശ്ചലമാകുമെന്നും ഇതുവരെ ആരും കടന്നുചെല്ലാത്ത ഡീസല്‍ മാഫിയയുടെ കാണാകഥകളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന്' സംവിധായകന്‍ ഷണ്‍മുഖം മുത്തുസാമി വ്യക്തമാക്കി.

''പെട്രോളിനും ഡീസലിനും ഒരു രൂപ കൂടിയാല്‍ കൂടി ചിലപ്പോള്‍ ജീവിത ചിലവില്‍ ഒരു മാസം പതിനായിരം രൂപയുടെ മാറ്റമുണ്ടാക്കിയേക്കാം. ഒരുപാട് സര്‍പ്രൈസുകളുമായാണ് ഡീസല്‍ എത്തുന്നത്. നമ്മള്‍ റോഡരികിലെ കടയില്‍ നിന്നൊക്കെ സാധനം വാങ്ങുന്നതുപോലെ പെട്രോളും ഡീസലും ഒക്കെ കിട്ടുന്നൊരിടം. അത്തരത്തിലൊരു ത്രെഡില്‍ നിന്നാണ് ഡീസല്‍ സിനിമ ഒരുക്കിയതെന്നും' അദ്ദേഹം പറഞ്ഞു.

'ആക്ഷന്‍, ഡാന്‍സ്, റൊമാന്‍സ്, ഇമോഷന്‍സ് എല്ലാമുള്ള ഒരു കംപ്ലീറ്റ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഡീസല്‍' എന്ന് നായകന്‍ ഹരീഷ് കല്യാണ്‍ പറഞ്ഞു. ചിത്രത്തിലെ നായികമാരായ അതുല്യ രവി, അനന്യ എന്നിവരും പ്രസ് മീറ്റിന്റെ ഭാഗമായി. ഷണ്‍മുഖം മുത്തുസാമി സംവിധാനം ചെയ്ത 'ഡീസല്‍', തേര്‍ഡ് ഐ എന്റര്‍ടെയ്ന്‍മെന്റും എസ് പി സിനിമാസുമായി സഹകരിച്ച് ദേവരാജുലു മാര്‍ക്കണ്ഡേയനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

വിനയ് റായ്, സായ് കുമാര്‍, കരുണാസ്, ബോസ് വെങ്കട്ട്, രമേഷ് തിലക്, കാളി വെങ്കട്ട്, വിവേക് ??പ്രസന്ന, സച്ചിന്‍ ഖേദേക്കര്‍, സക്കീര്‍ ഹുസൈന്‍, തങ്കദുരൈ, മാരന്‍, കെപിവൈ ധീന, അപൂര്‍വ സിംഗ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം എം.എസ്. പ്രഭു, റിച്ചാര്‍ഡ് എം. നാഥന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു, സംഗീതം: ദിബു നൈനാന്‍ തോമസ്, കലാസംവിധാനം: റെംബോണ്‍, എഡിറ്റിംഗ്: സാന്‍ ലോകേഷ്, ഡോള്‍ബി അറ്റ്മോസ് മിക്‌സ്: ടി. ഉദയകുമാര്‍, ശബ്ദ രൂപകല്‍പ്പന: സിങ്ക് സിനിമ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

******

Shanmugam Muthusamy
Hareesh Kalyan, Athylya Ravi, Ananya
Posted By on13 Oct 2025 2:45 PM IST
ratings
Tags:    

Similar News