കൽക്കി 2898 എഡി: ആരാധകരെ സമ്മർദ്ദത്തിലാക്കി തെലങ്കാന സർക്കാരിന്റെ പുതിയ ഉത്തരവ്

സംസ്ഥാനത്ത് റിലീസ് ചെയ്ത ആദ്യ 8 ദിവസത്തേക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാന്‍ അനുമതിയും നല്‍കിയിരിക്കുകയാണ്.;

By :  Athul
Update: 2024-06-25 05:52 GMT

സിനിമ പ്രേമികൾ ഏറെ പ്രേതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നാഗ് അശ്വിൻ്റെ സംവിധാനത്തിൽ പ്രഭാസ് കേന്ദ്ര കഥാപാത്രമായി വരുന്ന കൽക്കി 2898 എ ഡി . ചിത്രം ജൂൺ 27 ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ്. എന്നാൽ പുറത്തുവരുന്ന പുതിയ വാർത്ത പ്രകാരം ചിത്രത്തിന് തെലങ്കാന സർക്കാർ അധിക ഷോകൾ അനുവദിക്കുകയും സംസ്ഥാനത്ത് റിലീസ് ചെയ്ത ആദ്യ 8 ദിവസത്തേക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാന്‍ അനുമതിയും നല്‍കിയിരിക്കുകയാണ്. ജൂലൈ 4വരെയാണ് ടിക്കറ്റ് വര്‍ദ്ധനയ്ക്ക് അനുമതി.




 


സാധാരണ സിംഗിള്‍ സ്ക്രീനുകള്‍ക്ക് 70 രൂപവരെയും, മള്‍ട്ടിപ്ലക്സുകള്‍ക്ക് 100 രൂപ വരെയും ടിക്കറ്റ് വര്‍ദ്ധിപ്പിക്കാനാണ് അനുമതി. പുതുക്കിയ ടിക്കറ്റ് നിരക്ക് വച്ച് റിലീസ് ആദ്യത്തെ ഷോ കാണാന്‍ സിംഗിള്‍ സ്ക്രീനില്‍ ഷോ കാണാൻ 377 നൽകണമെന്നും മൾട്ടിപ്ലക്‌സിലെ ഷോയ്‌ക്ക് 495 നൽകണമെന്നും പലരും പറഞ്ഞു. റിലീസ് ദിനത്തില്‍ 6 ഷോ വരെ ചിത്രത്തിന് അനുവദിച്ചിട്ടുണ്ട്. അതായത് തെലങ്കാനയില്‍ രാവിലെ 5.30ന് ആദ്യ ഷോ നടക്കും. 

എന്നാൽ അതേസമയം പുതുക്കിയ ടിക്കറ്റ് നിരക്ക് ആരാധകരെ ബുദ്ധിമുട്ടിൽ ആക്കുന്നുണ്ട്. നേരത്തെ സിനിമ കാണാമെങ്കിലും വർധിച്ച ടിക്കറ്റ് നിരക്ക് വച്ച് ടിക്കറ്റ് എടുക്കുന്നത് ബുദ്ധിമുട്ടിൽ ആക്കുന്നുണ്ട് എന്നും ആരാധകർ പറഞ്ഞു. അതേ സമയം പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷാ പഠാനി എന്നിവർ അഭിനയിച്ച സയൻസ് ഫിക്ഷൻ ആക്ഷൻ ഡ്രാമ ഈ വർഷം ഇന്ത്യന്‍ സിനിമ ലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.

Tags:    

Similar News