31 ഗാനങ്ങളുമായി 'കൊറഗജ്ജ' വരുന്നു
സംഗീതം ഗോപി സുന്ദര്‍, പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു;
പാന്‍ ഇന്ത്യന്‍ ചിത്രം 'കൊറഗജ്ജ'യുടെഗംഭീര ഓഡിയോ ലോഞ്ച് മംഗളൂരുവില്‍ വെച്ച് നടന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് വമ്പന്‍ തുകയ്ക്ക് സി മ്യൂസിക് സ്വന്തമാക്കി ത്രിവിക്രമ സിനിമാസിന്റെ ബാനറില്‍ ത്രിവിക്രമ സഫല്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സക്‌സസ് ഫിലിംസിന്റെ വിദ്യാധര്‍ ഷെട്ടിയും ഈ സംരംഭത്തിന്റെ ഭാഗമാകുന്നു. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ സുധീര്‍ അട്ടാവര്‍ ചിത്രം സംവിധാനം ചെയ്യുന്നു. കര്‍ണാടകയിലെ കറാവളി ഭാഗത്തെ (തുളുനാട്ടിലെ) ദൈവാരാധനയുടെ പ്രധാന ദേവതകളില്‍ ഒന്നായ കൊറഗജ്ജ
ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കൊറഗജ്ജക്ക് സാമ്യത ഉണ്ട്.800വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്.
കന്നട, ഹിന്ദി,തമിഴ്, തെലുങ്ക്, മലയാളം തുളു എന്നീ ആറു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദര്‍.31ൃ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. യക്ഷഗാനത്തോടുകൂടി പരമ്പരാഗത രീതിയിലുള്ള ഓഡിയോ ലോഞ്ച് ആയിരുൃന്നു നടന്നത്. തുടര്‍ന്ന് കര്‍ണാടക സംസ്ഥാന ഗാനം ആലപിച്ചു.പ്രശസ്ത നടന്‍,നിര്‍മ്മാതാവ്, സംവിധായകനുമായ ജയ് ജഗദീഷ്,ഭാര്യ വിജയലക്ഷ്മി സിംഗ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 650ലധികം സിനിമകളില്‍ അഭിനയിച്ച ജയ് ജഗദീഷ് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊറഗജ്ജ എന്ന സിനിമയുടെ ജോലികള്‍ ആരംഭിച്ചു എങ്കിലും ഒരു പ്രത്യേക ഭയം കാരണം ഉപേക്ഷിക്കേണ്ടി വന്നു എന്നത് ഓര്‍മിച്ചു. അവരുടെ ബാനറില്‍ ചിത്രീകരിച്ചെങ്കിലും ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
സക്‌സസ് ഫിലിംസാണ് പിന്നീട് കൊറഗജ്ജ ചിത്രീകരിച്ചത്. ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനായി ചിത്രത്തിലെ താരങ്ങളും എത്തി.കൊറഗജ്ജയുടെ ആരാധനയുടെ ഭാഗമായി നടക്കുന്ന കൊലസേവയോടു കൂടിയാണ് ഓഡിയോ ലോഞ്ചിന്റെ ചടങ്ങുകള്‍ അവസാനിച്ചത്. ചിത്രത്തില്‍ ബോളിവുഡ് താരം കബീര്‍ ബേദി ഉദ്യാവര അരശു രാജാവിന്റെ വേഷത്തില്‍ എത്തുന്നു. 'കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ 'എന്ന ചിത്രത്തിലൂടെ ഡോക്ടര്‍ അമ്പിളി എന്ന കഥാപാത്രമായി മലയാളികള്‍ക്ക് ഏറെ പരിചിതയായ ശ്രുതി കൃഷ്ണ ഭൈരകിയുടെ വേഷം ചെയ്യുന്നു. കന്നടയിലെ പ്രമുഖ നടി ഭവ്യ, ഹോളിവുഡ് ബോളിവുഡ് സിനിമകളുടെ കൊറിയോഗ്രാഫറും പ്രശസ്ത ബോള്‍ ഡാന്‍സറുമായ സന്ദീപ് സോപാര്‍ക്കര്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ വിധേയന്‍ എന്ന സിനിമയില്‍ അഭിനയിച്ച നവീന്‍ ഡി.പട്ടേല്‍, പ്രശസ്ത നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധര്‍ അണിനിരക്കുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും കൊറഗജ്ജക്കുണ്ട്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് ജിത് ജോഷ്, വിദ്യാദര്‍ ഷെട്ടി. സൗണ്ട് ഡിസൈന്‍ ബിബിന്‍ ദേവ്. വി എഫ് എക്‌സ് ലെവന്‍ കുശന്‍. കളറിസ്റ്റ് ലിജു പ്രഭാകര്‍. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.