മോഹന്‍ലാല്‍ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ; വമ്പന്‍ പ്രഖ്യാപനം നാളെ

മോഹന്‍ലാലിനെ രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ അവതരിപ്പിക്കുന്ന പോസ്റ്റര്‍ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തെ കുറിച്ചുള്ള വലിയ പ്രഖ്യാപനം നാളെ വരുമെന്നുള്ള വിവരം അറിയിച്ചിരിക്കുന്നത്.;

By :  Bivin
Update: 2025-10-24 05:50 GMT

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയുടെ ഒരു വമ്പന്‍ അപ്ഡേറ്റ് നാളെ പുറത്തു വിടും. ചിത്രത്തെ കുറിച്ചുള്ള ഒരു വലിയ പ്രഖ്യാപനം ഒക്ടോബര്‍ 25 ന് പുറത്തു വിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പ് ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നവംബര്‍ ആറിന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വൃഷഭ, ആശീര്‍വാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്.

മോഹന്‍ലാലിനെ രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ അവതരിപ്പിക്കുന്ന പോസ്റ്റര്‍ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തെ കുറിച്ചുള്ള വലിയ പ്രഖ്യാപനം നാളെ വരുമെന്നുള്ള വിവരം അറിയിച്ചിരിക്കുന്നത്. പഴയകാല യോദ്ധാവിന്റെ ലുക്കിലും, പുതിയകാലത്തെ എക്‌സിക്യൂട്ടീവ് ലുക്കിലും ആണ് മോഹന്‍ലാലിനെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തു വന്നിരുന്നു. മോഹന്‍ലാലിന്റെ ഗംഭീര ആക്ഷന്‍ രംഗങ്ങളും ബ്രഹ്‌മാണ്ഡ കാന്‍വാസില്‍ ഉള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും നിറഞ്ഞ ടീസര്‍ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.

ആക്ഷന്‍, വൈകാരികത, പ്രതികാരം എന്നിവ കോര്‍ത്തിണക്കി, ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ മികച്ച ശ്രദ്ധ നേടുകയും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ്. സമര്‍ജിത് ലങ്കേഷ്, നയന്‍ സരിക, രാഗിണി ദ്വിവേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

എസ്ആര്‍ക്കെ, ജനാര്‍ദന്‍ മഹര്‍ഷി, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങള്‍ രചിച്ചത്. മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍, എഡിറ്റിംഗ്, സൌണ്ട് ഡിസൈന്‍ എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളില്‍ 2025 നവംബര്‍ 6 ന് ചിത്രം റിലീസിനെത്തും. ഛായാഗ്രഹണം - ആന്റണി സാംസണ്‍, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈന്‍- റസൂല്‍ പൂക്കുട്ടി, ആക്ഷന്‍ - പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, നിഖില്‍, പിആര്‍ഒ- ശബരി.

Nandakishore
Mohanlal, Samarjit Lankesh, Siddique, Srikanth, Nayan Sarika, Ragini Dwivedi, Neha Saxena
Posted By on24 Oct 2025 11:20 AM IST
ratings
Tags:    

Similar News