വിജയ് സേതുപതിയുടെ ഗാന്ധി ടോക്‌സ് മാര്‍ച്ച് 6 മുതല്‍ സീ5ല്‍

ണവും അഴിമതിയും നിറഞ്ഞ ഒരു ലോകത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

Update: 2026-02-28 06:21 GMT

തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ 'ഗാന്ധി ടോക്‌സ്' എന്ന നിശബ്ദ ചിത്രം മാര്‍ച്ച് 6 മുതല്‍ സീ5ലൂടെ ആഗോള ഡിജിറ്റല്‍ പ്രീമിയറിന് ഒരുങ്ങുന്നു.കിഷോര്‍ പാണ്ഡുരംഗ് ബെലേക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതി, അരവിന്ദ് സ്വാമി, അദിതി റാവു ഹൈദരി, സിദ്ധാര്‍ഥ് ജാധവ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സീ സ്റ്റുഡിയോസ്, മൂവിമില്‍, ക്യൂറിയസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം സംഭാഷണങ്ങളില്ലാത്ത, ദൃശ്യങ്ങളിലൂടെ കഥ പറയുന്ന ഒരു ആധുനിക നിശബ്ദ ചിത്രമാണ്.മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേക്ക് ലഭ്യമാകും.എ.ആര്‍. റഹ്‌മാന്റെ ഹൃദയസ്പര്‍ശിയായ സംഗീതം ചിത്രത്തിന് കൂടുതല്‍ മിഴിവേകുന്നു.

പണവും അഴിമതിയും നിറഞ്ഞ ഒരു ലോകത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. തിയേറ്ററുകളില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണം പ്രേക്ഷകര്‍ സ്വീകരിച്ചു എന്നതിന് തെളിവാണ്. സീ5ലൂടെ ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി പറഞ്ഞു.നിശബ്ദതയിലൂടെയും ദൃശ്യങ്ങളിലൂടെയും ഒരു വൈകാരിക ലോകം സൃഷ്ടിക്കാനുള്ള കഥ പറച്ചിലിലാണ് ഞാന്‍ ഈ ചിത്രത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത് എന്ന് അദിതി റാവു ഹൈദരി കൂട്ടിചേര്‍ത്തു.

സംഭാഷണങ്ങളില്ലാതെ കഥ പറയുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ദൃശ്യങ്ങളിലും പ്രകടനങ്ങളിലും സംഗീതത്തിലും പൂര്‍ണ്ണമായി വിശ്വസിച്ചാണ് ഞങ്ങള്‍ ഈ സിനിമ ഒരുക്കിയത്.തിയേറ്ററുകളില്‍ നിന്ന് ലഭിച്ച കയ്യടി മികച്ച ഒരു പ്രചോദനമാണ്.ഓ ടി ടി യില്‍ റിലീസ് ചെയ്യുമ്പോള്‍ ഈ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ തീര്‍ച്ചയായും വലിയ ചര്‍ച്ചയാകും എന്ന് കിഷോര്‍ പാണ്ഡുരംഗ് ബെലേക്കര്‍ അഭിപ്രായപെട്ടു. മാര്‍ച്ച് 6 മുതല്‍ 'ഗാന്ധി ടോക്‌സ്'മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ സീ5ല്‍ ലഭ്യമാകും.

Kishor Pandurang Belekar
Vijay Sethupathi, Aravind swamy, Adithi Rao Haidari
Posted By on28 Feb 2026 11:51 AM IST
ratings
Tags:    

Similar News