ഫീല്‍ഗുഡ് കോമഡി ത്രില്ലറുമായി യോഗിബാബുവും കൊറിയന്‍ താരം സങ് ഡോങ്- ഇല്ലും ഒന്നിക്കുന്ന 'സിംഗ് സോങ്' റിലീസിന് ഒരുങ്ങി

യോഗിബാബുവിനൊപ്പം കൊറിയന്‍ താരം സങ് ഡോങ്- ഇല്ലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.;

By :  Bivin
Update: 2025-09-12 07:40 GMT

തമിഴിലെ സൂപ്പര്‍ സ്റ്റാറായ ഹാസ്യതാരം യോഗി ബാബു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമ 'സിംഗ് സോങ്' റിലീസിന് ഒരുങ്ങി. യോഗിബാബുവിനൊപ്പം കൊറിയന്‍ താരം സങ് ഡോങ്- ഇല്ലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് മൂവീസിന്റെ ബാനറില്‍ വെട്രിസെല്‍വി അവതരിപ്പിച്ച് എം.എ വെട്രിവേല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 19ന് തീയേറ്ററുകളില്‍ എത്തും. സന്‍ഹാ സ്റ്റുഡിയോ ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. മലയാളം, തമിഴ് ഭാഷകളിലായി എത്തുന്ന ചിത്രത്തില്‍ കാതല്‍ സുകുമാര്‍, ശങ്കര്‍ ഏഴുമല (കിംഗ് കോങ്ങ്), മുല്ലൈ കൊതന്ധം, ഋതിക്ക്ഭാഷ, തരുണ്‍, സുമതി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

ഉത്തരകൊറിയന്‍ ഭരണാധികാരിയായ സിംഗ് സോങ് ഒരിക്കല്‍ ഇന്ത്യയില്‍ എത്തി ഇവിടെ ഭരണം നിയന്ത്രിക്കുന്നതും, തുടര്‍ന്ന്

ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളികളായ അഴിമതി, പുരുഷാധിപത്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഉണ്ടാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും, മറ്റ് കുഴപ്പങ്ങള്‍ക്കും ഹാസ്യത്തിന്റെ രീതിയില്‍ ഒരുക്കുന്ന കഥയാണ് ചിത്രത്തിന്റെത്. മണി-അബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം: ജോസ് ഫ്രാങ്ക്ലൈന്‍, എഡിറ്റിംഗ്: ഈശ്വര്‍ മൂര്‍ത്തി, മേക്കപ്പ് രാധ കാളിദാസ്, സ്റ്റണ്ട് അസ്സോള്‍ട്ട് മധുരൈ, അസി.ഡയറക്ടര്‍: വേല്‍, തമിഴ് മണി, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ശ്യാമള പൊണ്ടി, പി.ആര്‍.ഓ: വേല്‍, പി.ശിവപ്രസാദ് (കേരള)

Vetrivel
Yogibabu, Sung Dong Ill
Posted By on12 Sept 2025 1:10 PM IST
ratings
Tags:    

Similar News