അര്‍ജുന്‍ സര്‍ജ- ഐശ്വര്യ രാജേഷ് ചിത്രം 'മഫ്തി പോലീസ്' ആഗോള റിലീസ് നവംബര്‍ 21 ന്

ഒരു ക്രൈം ത്രില്ലര്‍ ആയൊരുക്കിയ ചിത്രത്തിന്റെ ടീസര്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമാണിത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.;

By :  Bivin
Update: 2025-11-06 07:12 GMT

അര്‍ജുന്‍ സര്‍ജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണന്‍ രചിച്ചു സംവിധാനം ചെയ്ത 'മഫ്തി പോലീസ്' റിലീസ് തീയതി പുറത്ത്. 2025 നവംബര്‍ 21 നു ചിത്രം ആഗോള റിലീസായെത്തും. ജി എസ് ആര്‍ട്‌സിന്റെ ബാനറില്‍ ജി അരുള്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ ആയൊരുക്കിയ ചിത്രത്തിന്റെ ടീസര്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമാണിത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച പ്രതികരണമാണ് നേടിയത്. 'ബ്ലഡ് വില്‍ ഹാവ് ബ്ലഡ്' എന്ന ടാഗ്ലൈനോടെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് റിലീസ് ചെയ്തത്. ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന, ഏറെ ട്വിസ്റ്റുകള്‍ നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.

അര്‍ജുന്‍ സര്‍ജയുടെ ആക്ഷന്‍ മികവും, ഐശ്വര്യ രാജേഷിന്റെ സൂക്ഷ്മമായ അഭിനയ മികവും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊപ്പം വൈകാരികമായ തീവ്രമായ കഥാസന്ദര്‍ഭങ്ങളും നിറഞ്ഞ ചിത്രം സ്‌റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്നും ചിത്രത്തിന്റെ ടീസര്‍ കാണിച്ചു തന്നിരുന്നു.

ബിഗ് ബോസ് ഫെയിം അഭിരാമി, രാംകുമാര്‍, ജി.കെ. റെഡ്ഡി, പി.എല്‍. തേനപ്പന്‍, ലോഗു, എഴുത്തുകാരനും നടനുമായ വേല രാമമൂര്‍ത്തി, തങ്കദുരൈ, പ്രാങ്ക്സ്റ്റര്‍ രാഹുല്‍, ഒ.എ.കെ. സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയ്ലര്‍ വൈകാതെ തന്നെ പുറത്തു വിടും.

കോ പ്രൊഡ്യൂസര്‍- ബി വെങ്കിടേശന്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - രാജ ശരവണന്‍, ഛായാഗ്രഹണം- ശരവണന്‍ അഭിമന്യു, സംഗീതം- ഭരത് ആശീവാഗന്‍, എഡിറ്റിംഗ്- ലോറന്‍സ് കിഷോര്‍, ആര്‍ട്ട്- അരുണ്‍ശങ്കര്‍ ദുരൈ, ആക്ഷന്‍- കെ ഗണേഷ് കുമാര്‍, വിക്കി, ഡയലോഗ്- നവനീതന്‍ സുന്ദര്‍രാജന്‍, വരികള്‍- വിവേക്, തമിഴ് മണി, എം സി സന്ന, വസ്ത്രാലങ്കാരം- കീര്‍ത്തി വാസന്‍, വസ്ത്രങ്ങള്‍- സെല്‍വം, മേക്കപ്പ്- കുപ്പുസാമി, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- എം സേതുപാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി സരസ്വതി, സ്റ്റില്‍സ്- മിലന്‍ സീനു, പബ്ലിസിറ്റി ഡിസൈന്‍- ദിനേശ് അശോക്, പിആര്‍ഒ- ശബരി

Dinesh Lekshman
Arjun Sarja, Aiswarya Rajesh
Posted By on6 Nov 2025 12:42 PM IST
ratings
Tags:    

Similar News