പടൈയാണ്ട മാവീര; കാടുവെട്ടി ഗുരുവിന്റെ യഥാര്‍ത്ഥ ജീവിത കഥ

By :  Bivin
Update: 2025-10-09 07:34 GMT

തമിഴ് നാട്ടിലെ സാധാരണ ജനങ്ങളുടെ മണ്ണ് സംരക്ഷിക്കുന്നതിനായി ധീരമായി പോരാടിയ കാടു വെട്ടിഗുരുവിന്റെ യഥാര്‍ത്ഥ ജീവിത കഥ അവതരിപ്പിക്കുകയാണ് പടയാണ്ടെ മാവീര എന്ന തമിഴ് ചിത്രം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി. ഗൗതം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, പ്രശസ്ത താരങ്ങളോടൊപ്പം ഗൗതം നായകനായും അഭിനയിക്കുന്നു. തമിഴിലും, മലയാളത്തിലും ശ്രദ്ധേയനായ സമുദ്രക്കനി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആയിരം കോടി രൂപ വാഗ്ദാനം ചെയ്തിട്ടും, തന്റെ ഭൂമിയും, ജനങ്ങളേയും വിട്ടു കൊടുക്കാന്‍ വിസ്സമ്മതിച്ച ധീരനായ ചരിത്ര പുരുഷന്‍ കാടു വെട്ടിയുടെ ജീവിത കഥ പറഞ്ഞതിലൂടെ തമിഴില്‍ ഈ ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. വ്യത്യസ്തമായ കഥയും, അവതരണവും ഈ ചിത്രത്തെ ജനപ്രീയമാക്കുന്നു.

പ്രശസ്ത എഴുത്തുകാരി നീലപത്മനാഭന്റെ മാസ്റ്റര്‍പീസ് നോവലായ തലൈമൗരികളുടെ ചലച്ചിത്ര ആവിഷ്‌കരണമായ മഹി ഴ്ച്ചി എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ വി. ഗൗതം തുടര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് പടൈ യാണ്ട മാവീര. ഈ ചിത്രത്തിന് ശേഷം ഗൗതം ശ്രീലങ്കയിലെ തമിഴ് ഈഴം മണ്ണ് ഭരിച്ച വേലു പ്രഭാകരന്റെ കഥ സിനിമയാക്കുന്നതിന്റെ തിരക്കിലാണ്.

വി.കെ.പ്രൊഡക്ഷന്‍ ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ചിത്രം, വി. ഗൗതം രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു. ഡി.ഒ.പി - ഗോപി ജഗദീശ്വരന്‍, ഗാനങ്ങള്‍ - വൈരമുത്തു,സംഗീതം - ജി.വി പ്രകാശ് കുമാര്‍, എഡിറ്റിംഗ് - രാജ മുഹമ്മദ്,സംഘട്ടനം - സ്റ്റണ്ട് ശിവ, നൃത്തം - ദിനേശ്, പി.ആര്‍. ഒ - അയ്മനം സാജന്‍.

സമുദ്രക്കനി, വി. ഗൗതം, കരാട്ടെ രാജ, തലൈവാസല്‍ വിജയ്, പുജിത പൊന്നാട, മണ്‍സൂര്‍ അലി ഖാന്‍, നിഴലുകള്‍ രവി, ശരണ്യ പൊന്‍വണ്ണന്‍, തമിഴ് ഗൗതമന്‍, അടുകളം നരേന്‍, ഇളവരശു, മധുസൂധനറാവു,സായി തേനാ, റെഡിന്‍ കിങ്‌സിലി എന്നിവര്‍ അഭിനയിക്കുന്നു. ഒക്ടോബര്‍ 24 - ന് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തും.

V. Goutham
V. Goutham, Samuthirakani
Posted By on9 Oct 2025 1:04 PM IST
ratings
Tags:    

Similar News