അനിരുദ്ധിന്റെ മ്യൂസിക്കില്‍ വിജയുടെയും അനിരുദ്ധിന്റേയും അറിവിന്റെയും ആലാപനത്തില്‍ 'ദളപതി കച്ചേരി' ഗാനം പ്രേക്ഷകരിലേക്ക്

ജനനായകന് ഊര്‍ജ്ജസ്വലമായ തുടക്കം;

By :  Bivin
Update: 2025-11-08 13:13 GMT

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയ താരം ദളപതി വിജയുടെ ജനനായകനിലെ ആദ്യ ഗാനം റിലീസായി. ദളപതി ആരാധികരെ ആവേശത്തിലാക്കി ദളപതി കച്ചേരി തന്നെയാണ് ഗാനം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. അറിവ് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും വിജയും അറിവും ചേര്‍ന്നാണ്. എച്ച്. വിനോദ് ആണ് ജനനായകന്‍ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും.

ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെ?ഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.

ജനനായകന്റെ ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, ലിറിക്സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വീര ശങ്കര്‍, പി.ആര്‍.ഒ. ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.

H. Vinoth
Vijay, Bobby Deol, Pooja Hegde, Prakash Raj
Posted By on8 Nov 2025 6:43 PM IST
ratings
Tags:    

Similar News