ആ കപ്പല്‍ എവിടെ പോയി? ചുരുളഴിക്കാന്‍ വമ്പന്‍ സിനിമയുമായി ജൂഡ് ആന്റണി

ആ കപ്പല്‍ എവിടെ പോയി? ചുരുളഴിക്കാന്‍ വമ്പന്‍ സിനിമയുമായി ജൂഡ് ആന്റണി;

Update: 2025-08-18 08:09 GMT

മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധയ ചിത്രങ്ങളിലൊന്നാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. വമ്പനൊരു പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ജൂഡ് ആന്തണി. എം വി കൈരളി ദി എന്‍ഡ്യൂറിംഗ് മിസ്റ്ററി എന്നാണ് ചിത്രത്തിന്റെ പേര്. ഗോവയിലെ മര്‍ഗോവ തുറമുഖത്ത് നിന്ന് ഈസ്റ്റ് ജര്‍മനിയിലെ റോസ്‌റ്റോക്കിലേക്ക് പുറപ്പെട്ട എം വി കൈരളി കപ്പലിന്റെ തിരോധാനമാണ് ചിത്രം പറയുന്നത്.

കോണ്‍ഫ്‌ളുവന്‍സ് മീഡിയ ആണ് ചിത്രം നിര്‍മിക്കുന്നത്. ജൂഡ് ആന്തണിയും യുഎസ് എഴുത്തുകാരന്‍ ജെയിംസ് റെറ്റും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജോസി ജോസഫും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. എംവി കൈരളിയുടെ ക്യാപ്റ്റനായ മരിയദാസ് ജോസഫിനെ കുറിച്ച്, അദ്ദേഹത്തിന്റെ മകന്‍ ലെഫ്റ്റനന്റ് കേണല്‍ തോമസ് ജോസഫ് എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയെ നായികയാക്കി തുടക്കം എന്ന സിനിമയും ജൂഡ് സംവിധാനം ചെയ്യുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

Tags:    

Similar News