'രാഹുല്‍, ആ വീഡിയോ ഞാന്‍ കണ്ടു, അത് കേട്ടെങ്കിലും നിങ്ങള്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം!'

'രാഹുല്‍, ആ വീഡിയോ ഞാന്‍ കണ്ടു, അത് കേട്ടെങ്കിലും നിങ്ങള്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം!';

Update: 2025-08-22 09:18 GMT


രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നിലപാട് മാറ്റി സംവിധായിക ഐഷ സുല്‍ത്താന. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം കൂടി രാജി വെയ്ക്കണമെന്ന് ഐഷ വ്യക്തമാക്കി. കേരളം ഇന്ന് ചര്‍ച്ച ചെയ്യുന്നത് നിങ്ങളുടെ പ്രശ്നങ്ങള്‍ മാത്രമാണെന്നും ഇത് കാരണം ഈ രാജ്യത്തെ ബാധിക്കുന്ന വലിയ വലിയ പ്രശ്നങ്ങള്‍ മുങ്ങി പോയികൊണ്ടിരിക്കുന്നുവെന്നും ഐഷ പറയുന്നു.

'ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് രാഹുല്‍ മാങ്കൂട്ടം ആ എംഎല്‍എ സ്ഥാനം കൂടി രാജി വെയ്ക്കണമെന്നാണ് എന്റെ അഭിപ്രായം... എന്നിട്ട് വീട്ടില്‍ ഇരിക്കുക. കാരണം കേരളം ഇന്ന് ചര്‍ച്ച ചെയ്യുന്നത് നിങ്ങളുടെ പ്രശ്നങ്ങള്‍ മാത്രമാണ്... അത് കാരണം ഈ രാജ്യത്തെ ബാധിക്കുന്ന വലിയ വലിയ പ്രശ്നങ്ങള്‍ മുങ്ങി പോയികൊണ്ടിരിക്കുന്നു.

നിങ്ങളുടെ പേര് എടുത്തു പറഞ്ഞു, നിങ്ങള്‍ അവരോട് ആവശ്യപ്പെട്ട കാര്യങ്ങളൊക്കെ എണ്ണിഎണ്ണി പറയുന്ന അവന്തികയുടെ വീഡിയോ ഞാന്‍ ഇതിന്റെ കൂടെ ഷെയര്‍ ചെയ്യുന്നു. ഈ വീഡിയോയില്‍ അവന്തിക ക്രിസ്റ്റല്‍ ക്ലിയര്‍ ക്ലാരിറ്റിയോടെയാണ് കാര്യങ്ങള്‍ പറയുന്നത്.

ഇത് കേട്ടിട്ടെങ്കിലും താങ്കള്‍ ആ എംഎല്‍ എ സ്ഥാനം രാജി വയ്ക്കുക .''-ഐഷയുടെ വാക്കുകള്‍.

നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പേര് പറയാതെ ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജിനെ പരിഹസിച്ച് ഐഷ സുല്‍ത്താന രംഗത്തുവന്നിരുന്നു. ഇത്രയും സന്തോഷത്തോടെ ഒരാളെ പറ്റി പരാതി പറയുന്ന യുവനടിയെ കാണുന്നത് ആദ്യമാണെന്നായിരുന്നു ഐഷയുടെ പ്രതികരണം. റിനി ആന്‍ മാധ്യമ ചര്‍ച്ചയില്‍ ഇരിക്കുന്ന സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഐഷയുടെ പരിഹാസ പോസ്റ്റ്.

'ഞാന്‍ ആദ്യമായിട്ടാണ് ഇത്രയും സന്തോഷത്തോടുകൂടി ഒരാളെപറ്റി പരാതി പറയുന്ന ഒരു യുവനടിയെ കാണുന്നത്. ഞാനും ഈ യുവനടിയെ സന്തോഷത്തോടെ അഭിനന്ദിക്കുന്നു ... ഇങ്ങിനെ ആയിരിക്കണം യുവനടികള്‍.'-ഐഷ സുല്‍ത്താനയുടെ വാക്കുകള്‍


Tags:    

Similar News