'പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ' അധിക്ഷേപങ്ങൾക്ക് അർഹിക്കുന്ന അവഗണന നൽകി രേണു സുധി
റീൽസുകളിലൂടെയും അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് രേണു സുധി. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ എന്ന പ്രത്യേകത കൂടി രേണുവിനുണ്ട്. അതുകൊണ്ടു തന്നെ ഓരോ തവണയും രേണു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുന്ന റീൽസുകളും ചിത്രങ്ങളുമെല്ലാം കൂടുതൽ ചർച്ചയാകുന്നത് പതിവാണ്. സോഷ്യൽ മീഡിയയിൽ രേണു പോസ്റ്റ് ചെയുന്ന വിഡിയോകൾക്ക് നേരെയുണ്ടാകുന്ന അധിക്ഷേപങ്ങളും ബോഡി ഷെമിങ് കമന്റുകളും നിരവധിയാണ്.അത്തരത്തിൽ ഇത്തവണയും രേണു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു മേക്ക്അപ്പ് വീഡിയോക്ക് നേരെ കമന്റുകളുടെ ഘോഷയാത്രയാണ്.
ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്ന രേണുവാണ് വിഡിയോയിലുള്ളത്. രേണുവിന്റെ മേക്ക് ഓവറിനെ പിന്തുണക്കുന്നവർ ധാരാളമുണ്ട്. എന്നാൽ രേണുവിനെ അധിക്ഷേപിക്കാനായി കാത്തുനിൽക്കുന്നവർ ഇതൊരവസരമായി മുതലെടുത്തിരിക്കുകയാണ്. മോശമായ രീതിയിൽ അധിക്ഷേപിക്കുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്യുന്നുണ്ട്. തന്നെ പരിഹസിക്കാൻ ശ്രമിക്കുന്നവർക്ക് രേണു ചുട്ട മറുപടി നൽകുകയും ചെയ്യുന്നുണ്ട്.
പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ' എന്ന ഒരു അധിക്ഷേപ കംമെന്റിന് രേണു നൽകിയ മറുപടി നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ് എന്നായിരുന്നു. രേണുവിനെ പിന്തുണച്ചുകൊണ്ട് ആ കമെന്റിന് മറുപടി നല്കുന്നവരുമുണ്ട്. 'എല്ലാർക്കും അവരുടേതായ ഭംഗി ഉണ്ട്. അഭിനയം കൊള്ളില്ലേൽ പറയണം ആ ഡ്രസ്സ് കൊള്ളില്ലേൽ പറയാം എന്തിനാ ബോഡി ഷെയിം ചെയ്യുന്നത് നമ്മൾ ആരും എല്ലാം തികഞ്ഞവർ അല്ല', എന്നായിരുന്നു ഒരു മറുപടി. 'രേണു പൃഥ്വിരാജിനോട് ഒരു ചാൻസ് ചോദിക്കെണേ. ഉറപ്പായും കിട്ടും. അത്രക്കും അഭിനയമാണ്. ഒരു രക്ഷയുമില്ല' എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ഇതിനും രേണു മറുപടി നൽകുന്നുണ്ട്. "അദ്ദേഹം എന്നെ വിളിച്ചാൽ ഞാൻ അഭിനയിക്കും' എന്നാണ് രേണു നൽകിയ മറുപടി.
ഭർത്താവിന്റെ മരണശേഷം ജീവിതം മടുത്ത് വീട്ടിൽ ഇരിക്കാതെ നമ്മൾ നമ്മുടെ ജീവിതം സന്തോഷത്തോടെ ജീവിക്കണമെന്നും അതു കാണുമ്പോഴാകും മരണപ്പെട്ടുപോയ നമ്മുടെ പ്രിയപ്പെട്ടവരും സന്തോഷിക്കുക എന്ന നിലപാടാണ് രേണുവിന്. രേണുവിന്റെ അഭിമുഖങ്ങളിലൂടെയെല്ലാം അവർ പറയാൻ ശ്രമിക്കുന്നതും അത് തന്നെയാണ്. വിമർശിക്കുന്നവർ വിമർസഹിച്ചു കൊള്ളട്ടെ താൻ തന്റെ ജീവിതം ജീവിക്കുന്നു എന്നാണ് രേണു പറയാറുള്ളത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളും ഷോർട് ഫിലിമുകളുമൊക്കെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴും തനിക്കും ജീവിക്കണം താൻ അതിൽ നിന്നും മാന്യമായ വരുമാനമാർഗം കണ്ടെത്തുന്നു എന്ന നിലപാടിലാണ് രേണു സുധി.