മൂകാംബിക ദേവിയുടെ ആശ്രിതയും ഭക്തയുമായ സൗപര്‍ണ്ണിക എന്ന പെണ്‍കുട്ടിയുടെ കഥ, അമ്മേ മൂകാംബികേ
അടുപ്പമുള്ളവരെല്ലാം അവളെ പിന്നീട് ദേവൂട്ടിയെന്ന് വിളിച്ചു പോന്നു. നഷ്ടപ്പെട്ട തന്റെ കുഞ്ഞനുജനെയെങ്കിലും കണ്ടുകിട്ടാതെ മൂകാംബിക ക്ഷേത്രത്തിനുള്ളില്‍ കയറുകയില്ലെന്ന് അവള്‍ ശപഥമെടുത്തു. വളര്‍ന്നപ്പോള്‍ ക്ഷേത്രനടയില്‍ സൂരേന്ദ്രന്റെ പൂജാസ്റ്റോറിനോടു ചേര്‍ന്ന് ഒരു പൂക്കട അവള്‍ ആരംഭിച്ചു.;
മൂകാംബിക ദേവിയുടെ ആശ്രിതയും ഭക്തയുമായ സൗപര്‍ണ്ണിക എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന പരമ്പരയാണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'അമ്മേ മൂകാംബികേ.' സൈനബ്, പ്രദീഷ് ജേക്കബ്, ഗായത്രി അരുണ്‍, അമിത്, രോഹിത്, ഡിനി ഡാനിയേല്‍, രശ്മി ബോബന്‍, ഐശ്വര്യ വാര്യര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ചലച്ചിത്ര താരം ശാന്തികൃഷ്ണ അതിഥി വേഷത്തിലുമെത്തുന്നു. സംവിധാനം: മഞ്ജു ധര്‍മന്‍. രചന: പ്രശാന്ത് മിത്രന്‍. നിര്‍മ്മാണം: കൃഷ്ണന്‍ സേതു കുമാര്‍, മൂവി മില്‍.
മൂകാംബിക ദേവിയുടെ ആശ്രിതയും ഭക്തയുമായ സൗപര്‍ണ്ണിക എന്ന പെണ്‍കുട്ടിയുടെ കഥയാണ് 'അമ്മേ മൂകാംബികേ' എന്ന പുതിയ സൂര്യ ടിവി പരമ്പരയുടെ പ്രമേയം. ബാല്യത്തില്‍ത്തന്നെ അവളെ മാതാപിതാക്കള്‍ മൂകാംബിക ക്ഷേത്രനടയില്‍ ഉപേക്ഷിച്ചു പോയതാണ്. ഒപ്പമുണ്ടായിരുന്ന ഇളയ സഹോദരനെ അജ്ഞാതനായ ഒരാള്‍ വന്ന് എടുത്തു കൊണ്ടുപോകുന്നത് എതിര്‍ത്തെങ്കിലും അവളെ അയാള്‍ പുഴയിലേക്ക് തള്ളിയിട്ട് കടന്നുകളഞ്ഞു. സൗപര്‍ണ്ണിക നദിക്കരയില്‍ ബോധമറ്റു കിടന്ന അവളെ സുരേന്ദ്രന്‍ എന്ന് പേരുള്ള കൊല്ലൂര്‍ നിവാസിയായ ഒരു മലയാളി എടുത്തു വളര്‍ത്തി. നദിക്കരയില്‍ നിന്നു കിട്ടുമ്പോള്‍ അവള്‍ക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. വീണു പരിക്കേറ്റ് ഒരു കാലിന് ചെറിയ വൈകല്യവും. സൗപര്‍ണ്ണികയില്‍ നിന്നു കിട്ടിയ അവള്‍ക്ക് സുരേന്ദ്രന്റെ മാതാവ് കാര്‍ത്ത്യായനി സൗപര്‍ണ്ണികയെന്ന് പേര് നല്‍കി. അടുപ്പമുള്ളവരെല്ലാം അവളെ പിന്നീട് ദേവൂട്ടിയെന്ന് വിളിച്ചു പോന്നു. നഷ്ടപ്പെട്ട തന്റെ കുഞ്ഞനുജനെയെങ്കിലും കണ്ടുകിട്ടാതെ മൂകാംബിക ക്ഷേത്രത്തിനുള്ളില്‍ കയറുകയില്ലെന്ന് അവള്‍ ശപഥമെടുത്തു. വളര്‍ന്നപ്പോള്‍ ക്ഷേത്രനടയില്‍ സൂരേന്ദ്രന്റെ പൂജാസ്റ്റോറിനോടു ചേര്‍ന്ന് ഒരു പൂക്കട അവള്‍ ആരംഭിച്ചു. എന്നും ദേവിയ്ക്ക് ചാര്‍ത്താനുള്ള മാല ക്ഷേത്രനടയിലെത്തി സമര്‍പ്പിക്കും. അനുജനെ തിരികെ കിട്ടണേയെന്ന പ്രാര്‍ത്ഥനയോടെ സൗപര്‍ണ്ണക നദിയില്‍ ദിനവും ആരതി നടത്തും. ദേവൂട്ടി മറ്റുള്ളവര്‍ക്ക് വേണ്ടി നടത്തുന്ന ഏത് പ്രാര്‍ത്ഥനയും ദേവി കേള്‍ക്കും എന്ന് ആളുകള്‍ അനുഭവം കൊണ്ട് പറയാറുണ്ട്. ദേവൂട്ടിയെ കരുതലോടെ ചേര്‍ത്തു പിടിക്കുന്ന, അവള്‍ക്കേറ്റവും പ്രിയപ്പെട്ട വിദ്യാമ്മ ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകയാണ്. പ്രേക്ഷകര്‍ക്ക് ദേവി തന്നെയാണ് വിദ്യാമ്മ എന്ന് തിരിച്ചറിയാന്‍ കഴിയുംവിധമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവിചാരിതമായി ദേവൂട്ടിയുടെ ജീവിതത്തിലേയ്ക്ക് സന്ദീപ് എന്ന ഒരു ചെറുപ്പക്കാരന്‍ കടന്നു വരുന്നു. ദേവൂട്ടിയുടെ ജീവിതത്തില്‍ തുടര്‍ന്നു വരുന്ന സംഭവമുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര പുരോഗമിക്കുന്നത്.