ഷാജി പാപ്പന്റെ മാസ് എന്‍ട്രി! കത്തനാരെ 'പുറത്താക്കി' ജയസൂര്യ
Jayasurya's character Shaji Pappan Aadu 3

ജയസൂര്യയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ് ആടിലെ ഷാജി പാപ്പന്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു. ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ജയസൂര്യ ഷാജി പാപ്പനായി മാറുന്ന വീഡിയോ ആണ് വൈറലാകുന്നത്.
കത്തനാര്‍ സിനിമയ്ക്ക് വേണ്ടി മൂന്നു വര്‍ഷമായി ജയസൂര്യ താടി നീട്ടി വളര്‍ത്തിയിരുന്നു. പാപ്പന്റെ മീശയും രൂപവുമൊക്കെയായി ജയസൂര്യ മാറുന്നതാണ് വീഡിയോയിലുള്ളത്. പാപ്പനായി മാറുന്ന വീഡിയോ ജയസൂര്യ തന്നെയാണ് പങ്കുവച്ചത്. എട്ടു വര്‍ഷത്തിന് ശേഷം പാപ്പന്‍ വീണ്ടും എത്തുന്നു എന്ന കുറിപ്പോടിയാണ് താരം വീഡിയോ പങ്കുവച്ചത്.
ആട് മൂന്നിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജയസൂര്യയ്‌ക്കൊപ്പം വിനായകന്‍, വിജയ് ബാബു, സൈജു കുറിപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍ എന്നിവരും അഭിനയിക്കുന്നു.
ഫ്രൈഡേ ഫിലിംസും കാവ്യാ ഫിലിം കമ്പനിയുമാണ് ചിത്രം നിര്‍മിക്കുന്നത്. 2026 മാര്‍ച്ച് 19 ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യും.