ആനവണ്ടിയില്‍ മോഹന്‍ലാലിന്റെ യാത്ര; 'ഓര്‍മകള്‍' പങ്കുവച്ച് താരം!
ആനവണ്ടിയില്‍ മോഹന്‍ലാലിന്റെ യാത്ര; 'ഓര്‍മകള്‍' പങ്കുവച്ച് താരം!;
സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് വരവേല്‍പ്പ്. മോഹന്‍ലാലാണ് നായകന്‍. ചിത്രത്തില്‍ ബസുടമയാണ് മോഹന്‍ലാലിന്റെ കഥാപാത്രം. കണ്ടക്ടറായും ഉടമ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്!
ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ ഓര്‍മ ഉണത്തും വിധം മോഹന്‍ലാല്‍ ബസില്‍ നിന്നു! അതും നമ്മുടെ സ്വന്തം ആനവണ്ടിയില്‍! കെഎസ്ആര്‍ടിസിയുടെ ഓര്‍മ എക്സ്പ്രസിന്റെ ഭാഗമായി എത്തിയതാണ് താരം. പുതിയ ബസുകാര്‍ താരം സന്ദര്‍ശിച്ചു. പഠിക്കുന്ന കാലത്ത് തിരുവനന്തപുരം നഗരത്തിലൂടെ കെഎസ്ആര്‍ടിസി ബസില്‍ ചെയ്ത യാത്രയുടെ ഓര്‍മകളും അദ്ദേഹം പങ്കുവച്ചു.
താരത്തിനൊപ്പം നടനും ഗതാഗതമന്ത്രിയുമായ കെ ബി ഗണേഷ് കുമാറും ഉണ്ടായിരുന്നു. കെഎസ്ആര്‍ടിസിയുടെ റീബ്രാന്‍ഡിംഗിന്റെ ഭാഗമായാണ് ഓര്‍മ എക്സ്പ്രസ് അവതരിപ്പിച്ചത്.