ജിഷ്ണുവിനെ ഞാനും അവന്റെ അമ്മയും ഓര്‍ക്കാറേയില്ല, ഒരു ഫോട്ടോ പോലും വച്ചിട്ടില്ല
Actor Raghavan about his son Jishnu;
അകാലത്തില്‍ പൊലിഞ്ഞ നടന്‍ ജിഷ്ണുവിന്റെ ഓര്‍മകള്‍ പങ്കുവച്ച് അച്ഛനും നടനുമായ രാഘവന്‍. കാന്‍ ചാനല്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഘവന്‍ മകനെ കുറിച്ച് സംസാരിച്ചത്.
രാഘവന്റെ വാക്കുകള്‍:
ഞാന്‍ ഒരു കാര്യത്തെക്കുറിച്ച് ഓര്‍ത്തും വിഷമിക്കില്ല. കാരണം, നടക്കേണ്ടത് നടക്കും. അത് അത്രയേ ഉള്ളൂ. ജിഷ്ണുവിനെ അവനെ ഓര്‍ക്കത്തക്ക രീതിയില്‍ ഞങ്ങള്‍ വീട്ടില്‍ ഒന്നും വച്ചിട്ടില്ല. ഒരു ഫോട്ടോ പോലും വച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും അവനെ ഓര്‍ക്കാറേ ഇല്ല. നിങ്ങള്‍ ഇപ്പോള്‍ ഓര്‍മിപ്പിച്ചപ്പോഴും എനിക്ക് ദുഃഖമൊന്നുമില്ല-രാഘവന്‍ പറഞ്ഞു.