"എന്നെ ചീത്ത പറഞ്ഞാല്‍ എനിക്ക് കുഴപ്പമില്ല; സ്‌നേഹത്തോടെ വിളിച്ചാല്‍ ഞാന്‍ ദുര്‍ബലനാകും"
Actor Vinayakan says he gets emotional when he is loved;
വിനായകന്‍ നായകനായി, മമ്മൂട്ടി 'പ്രതിനായക'നായി അഭിനയിക്കുന്ന ചിത്രം കളങ്കാവല്‍ തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. വിനായകന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാവും കളങ്കാവലിലെ പൊലീസ് വേഷം എന്നാണ് സൂചന. അതിനിടയില്‍, പൊതുവേദിയിലും പൊതുഇടങ്ങളിലും പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് വിനായകന്‍. കളങ്കാവലിന്റെ പ്രെമോഷന്റെ ഭാഗമായി ഒരു മാധ്യമത്തോട് സംസാരിക്കുമ്പോഴാണ് വിനായകന്‍ ഇക്കാര്യം വിശദീകരിക്കുന്നത്.
സമൂഹത്തോട് ബഹുമാനം ഉള്ളത് കൊണ്ടാണ് വീട്ടില്‍ തന്നെ ഇരിക്കുന്നതെന്ന് വിനായകന്‍ പറയുന്നു. ഒരു പെണ്‍കുട്ടിയുമായി ജീവിക്കണമെന്നും ഡിന്നറിന് പോകണമെന്നും തിയേറ്ററില്‍ പോയി സിനിമ കാണണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍, അതിനു കഴിയുന്നില്ല. തന്റെ കുഴപ്പം കൊണ്ടാണ് അതൊന്നും സാധിക്കാത്തതെന്നും വിനായകന്‍ പറയുന്നു. പുറത്തിറങ്ങിയാല്‍ പത്തു പേര്‍ തോണ്ടും ഞാന്‍ പ്രശ്‌നമുണ്ടാക്കും. അതുകൊണ്ട് വീട്ടില്‍ തന്നെ ഇരിക്കുന്നു. വിനായകന്‍ പറയുന്നു.
തന്നെ മനസിലാക്കുന്നവരും സമൂഹത്തിലുണ്ടെന്നും വിനായകന്‍ പറയുന്നു. പുതിയ പടത്തിന്റെ പോസ്റ്റര്‍ വന്നപ്പോള്‍ ആരും മോശം കമന്റ് ഇട്ടില്ല. കമന്റുകള്‍ കണ്ട് ഇമോഷണലായി പോയി. എന്നെ രണ്ടു ചീത്ത പറഞ്ഞാല്‍ എനിക്ക് കുഴപ്പമില്ല. പക്ഷേ സ്‌നേഹത്തോടെ വിളിക്കുമ്പോള്‍ ഞാന്‍ ദുര്‍ബലനായി പോകും-വിനായകന്‍ പറയുന്നു.