'എത്രയാണ് പ്രതിഫലം, ഇന്ത്യ, മാലിദ്വീപ്, ദുബായ് എവിടെ വേണമെങ്കിലും പ്ലാന്‍ ചെയ്യാം'; സന അല്‍ത്താഫിന് ഇ മെയിലില്‍ ഡേറ്റിംഗിന് ക്ഷണം!

Actress Sana Althaf Instagram post;

Update: 2025-12-31 07:40 GMT

ഇ മെയില്‍ വഴി നടി സന അല്‍ത്താഫിന് ഡേറ്റിംഗിന് ക്ഷണം. മൂന്നു തവണയാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നയാളെന്ന് സ്വയം പരിചയപ്പെടുത്തി ഇയാള്‍ സനയെ ഡേറ്റിംഗിന് ക്ഷണിച്ചത്.

എന്‍ ബാലാജി ബാലാജി എന്ന മെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം എത്തിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് സന ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തിയത്. എന്തൊരു പ്രൊഫഷണല്‍ റൊമാന്റിക് പ്രൊപ്പോസല്‍ എന്നു പറഞ്ഞാണ് സന സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവച്ചത്.

സെപ്റ്റംബറിലും ഡിസംബറിലുമായി മൂന്നു മെയിലുകളാണ് ഇയാള്‍ അയച്ചത്. എത്രയാണ് പ്രതിഫലമെന്നും ഇന്ത്യയിലോ മാലിദ്വീപിലോ ദുബായിലോ എവിടെ വേണമെങ്കിലും ഡേറ്റിംഗ് പ്ലാന്‍ ചെയ്യാമെന്നും സന്ദേശത്തില്‍ പറയുന്നു.

Tags:    

Similar News