'ഞാന്‍ തല്‍ക്കാലം രാഹുലിന്റെ ഗര്‍ഭം കൊണ്ടുപോകട്ടെ, നിന്റെ വീട്ടിലുള്ളവരോട് പറ നീ ഉണ്ടാക്കിയതിനെ സപ്പോര്‍ട്ട് ചെയ്യാന്‍!'
Actress Seema G Nair responds to cyber attacks;
രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുകയാണ് നടി സീമ ജി നായര്‍. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ സീമ ജി നായര്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ജീവിച്ചുപോകാനുള്ള വരുമാനം അഭിനയത്തില്‍ നിന്ന് കിട്ടുന്നുണ്ടെന്നും രാഹുലിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയിട്ടാണ് പിന്തുണയ്ക്കുന്നതെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കി.
സീമയുടെ വാക്കുകള്‍:
എന്റെ വ്യക്തി സ്വാതന്ത്ര്യം ആരുടെ മുന്നിലും ഞാനടിയറ വയ്ക്കില്ല. കേട്ടു മടുത്തതു കൊണ്ടാണ് ഇങ്ങനെയൊരു ലൈവുമായി വന്നത്. രാഹുലിനെ ന്യായീകരിക്കുകയല്ല, രാഹുല്‍ ഇങ്ങനെ ചെയ്തു എന്നതിന് തെളിവുകളുമില്ല. ഇതിനൊക്കെ മറുപടി പറയേണ്ടത് രാഹുല്‍ ആണ്.
കഴിഞ്ഞ ദിവസം 70 വയസ്സുള്ള ഒരപ്പൂപ്പന്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ പറയാന്‍ പറ്റില്ല. ആറ്റിങ്ങലെ ഒരു സ്ത്രീ പറഞ്ഞത്, ഞാനൊരു നശിച്ച ജന്മമാണ്, രാക്ഷസിയാണ് എന്നൊക്കെയാണ്.
ഒരു സ്ത്രീയും പുരുഷനും അവരുടെ ഇഷ്ടത്തിനനുസരിച്ച് സൗഹൃദമായി. അതിന് ഏതു കോടതിയാണ് ശിക്ഷിക്കുക എന്ന് എനിക്കറിയില്ല. രാഹുല്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്ന് ആദ്യം തൊട്ടേ ഞാന്‍ പറയുന്നുണ്ട്. ഒരുകാര്യം സംഭവിക്കുമ്പോള്‍ രണ്ട് വശത്തുനിന്നും കേള്‍ക്കണം. എന്താണ് ഇതിലെ യഥാര്‍ഥ വിഷയം എന്നത് നമുക്ക് ആര്‍ക്കും അറിയില്ല. അതിന്റെ സത്യാവസ്ഥ വരട്ടെ.
ഈ ഗര്‍ഭം എന്നുള്ള വാക്ക് അല്ലാതെ വേറെന്തെങ്കിലും നിങ്ങള്‍ക്കു പറയാനുണ്ടോ? ഞാനൊരു ഗര്‍ഭമുണ്ടാക്കി എന്നെ സപ്പോര്‍ട്ട് ചെയ്യുമോ എന്നു ചോദിച്ചൊരുത്തന്‍ വന്നിട്ടുണ്ട്. ഇവനോടൊക്കെ എന്തു മറുപടിയാണ് കൊടുക്കേണ്ടത്. നിന്റെ വീട്ടില്‍ ആളുകളുണ്ടല്ലോ, ഞാന്‍ തല്‍ക്കാലം രാഹുലിന്റെ ഗര്‍ഭം കൊണ്ടുപോകട്ടെ, നിന്റെ വീട്ടിലുള്ളവരോട് പറ നീ ഉണ്ടാക്കിയതിനെ സപ്പോര്‍ട്ട് ചെയ്യാന്‍. എന്റെ ഗര്‍ഭകാലം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചവനോട്, ആദ്യം നിന്റെ അമ്മയോട് ചോദിക്ക് എങ്ങനെയായിരുന്നുവെന്ന്. അവര്‍ പറഞ്ഞുതരും, അതില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല-സീമ ജി നായരുടെ വാക്കുകള്‍.