ഇന്‍സ്റ്റഗ്രാമില്‍ അനുപമയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍; പിന്നില്‍ 20കാരി
Anupama Parameswaran against cyberbullying;
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ചതായി നടി അനുപമ പരമേശ്വരന്‍. വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വഴിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് കേരളത്തിലെ സൈബര്‍ പൊലീസ് അന്വേഷിച്ചു. തമിഴ്‌നാട്ടുകാരിയായ 20കാരിയാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രായം കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ വ്യക്തിവിവരം പുറത്തുവിടുന്നില്ലെന്നും അനുപമ പരമേശ്വരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
അനുപമ പരമേശ്വരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്:
എന്റെയും കുടുംബത്തെയും കുറിച്ച് വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ശ്രദ്ധയില്‍പ്പെട്ടു. അതില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉണ്ടായിരുന്നു. സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും അതില്‍ ടാഗ് ചെയ്തിരുന്നു.
എല്ലാ പോസ്റ്റുകളും ഒന്നിലധികം വ്യാജ അക്കൗണ്ടുകളില്‍ നിന്ന് ഒരു വ്യക്തി തന്നെ ചെയ്തതാണെന്നു മനസ്സിലായി. തുടര്‍ന്ന് കേരളത്തിലെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. ഇത് ചെയ്ത വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞു.
പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരിയായിരുന്നു. പ്രായം കണക്കിലെടുത്ത് വ്യക്തി വിവരങ്ങള്‍ പങ്കുവയ്ക്കുന്നില്ല. നിയമുനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്-അനുപമ കുറിച്ചു.