അവള്‍ ആദ്യമായി അരങ്ങില്‍, എന്റെ കാഴ്ച കണ്ണീര് കൊണ്ട് മങ്ങിപ്പോയി, എന്നിട്ടുമെന്ത് തെളിച്ചമായിരുന്നു

Aswathy Sreekanth about her daughter;

Update: 2025-12-31 09:59 GMT


മകള്‍ പത്മയുടെ നൃത്ത അരങ്ങേറ്റ വിവരം പങ്കുവച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മകളെക്കാള്‍ താനാണ് ഈ അരങ്ങേറ്റം ആഗ്രഹിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ അശ്വതി ശ്രീകാന്ത് പറയുന്നു.

അശ്വതി ശ്രീകാന്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്:

പത്മയുടെ അരങ്ങേറ്റമായിരുന്നു. അവളെക്കാള്‍ ഞാനാണ് അതാഗ്രഹിച്ചിരുന്നത്. എന്നാല്‍ എന്നെക്കാള്‍ അവളത് ആഗ്രഹിച്ച നിമിഷത്തിലാണത് നടന്നത്. സന്തോഷം കൊണ്ട് കരയുന്നതിനെക്കാള്‍ മനോഹരമായൊരു അവസ്ഥ വേറെയുണ്ടോ എന്നറിയില്ല. അവളെ ആദ്യമായി അരങ്ങില്‍ കാണുമ്പോള്‍ എന്റെ കാഴ്ച കണ്ണീര് കൊണ്ട് മങ്ങിപ്പോയിരുന്നു. എന്നിട്ടുമെന്ത് തെളിച്ചമായിരുന്നു! അശ്വതി കുറിച്ചു

Full View

Similar News