'മമ്മൂക്കയും ഇന്നസന്റേട്ടനും കൊടുത്ത കാശു കൊണ്ട് ഇവര്‍ ഒരുമിച്ച് യാത്ര ചെയ്ത തുടങ്ങിയ ദിവസം!' സംവിധായകന്‍ മോഹനന്റെ കുറിപ്പ്
Director Mohanan remembers Sreenivasan on his wedding day;
ശ്രീനിവാസന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി സംവിധായകനും ഭാര്യാസഹോദരനുമായ മോഹനന്‍.
മോഹനന്റെ കുറിപ്പ്:
ഇന്നാണ് ആ ദിവസം. ജനുവരി 13. മമ്മൂക്കയും ഇന്നസെന്റേട്ടനും കൊടുത്ത കാശുകൊണ്ട്, ഫോട്ടോഗ്രാഫറോ വീഡിയോഗ്രാഫറോ ഇല്ലാതെ, നിലവിളക്കിന്റെ വെളിച്ചമോ, ചന്ദനത്തിരിയുടെ സുഗന്ധമോ ഇല്ലാതെ ഇവര്‍ ഒരുമിച്ച് യാത്ര ചെയ്ത് തുടങ്ങിയ ദിവസം. എല്ലാ യാത്രകളും ഇങ്ങനെയാണ്. എവിടെ വച്ചെങ്കിലും ഏതെങ്കിലും ഒരാള്‍ പെട്ടെന്നങ്ങു പോകും.
സൂപ്പര്‍ ഹിറ്റ് ചിത്രം 'കഥ പറയുമ്പോള്‍', ശ്രീനിവാസന്റെ തിരക്കഥയില്‍ മോഹനന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്.