പ്രിയപ്പെട്ട ശ്രീനി സര്‍, അവിടെ ഡ്രൈവറെ വേണമെങ്കില്‍ വിളിക്കണേ...

Driver Shinoj's emotional note on Sreenivasan;

Update: 2025-12-27 16:50 GMT

17 വര്‍ഷം നടന്‍ ശ്രീനിവാസന്റെ സാരഥിയായിരുന്ന ഷിനോജിന്റെ വൈകാരികമായ കുറിപ്പ്. എവിടെയാണെന്ന് അറിയില്ലെങ്കിലും ഒരു ഡ്രൈവറെ ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഷിനോജ് പറയുന്നു.

ഷിനോജിന്റെ കുറിപ്പ്:

പ്രിയപ്പെട്ട ശ്രീനി സര്‍, ഒരുപാട് ഇഷ്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകള്‍. ഇക്കാല മത്രയും ഒരു ഡ്രൈവര്‍ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്‌നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകള്‍ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല.

ഷിനോജിനു എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി ജീവിതത്തില്‍ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സര്‍ ഇപ്പൊ കൂടെ ഇല്ല. ആവിശ്യങ്ങള്‍ ഒന്നും തന്നെ ഒരിക്കലും ഞാന്‍ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയില്‍ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്. എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനം. ദ ഗിഫ്റ്റ് ഒഫ് ലെജന്‍ഡ്.

സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാന്‍ കഴിയില്ല. ചേച്ചിക്ക് സാറായിരുന്നു ലോകം. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ മറക്കരുതേ സര്‍. എന്നും ഓര്‍മ്മിക്കാന്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി.

Full View

Tags:    

Similar News