'ഞങ്ങളെ ബന്ധിപ്പിച്ച പൊതുവായ ഇഷ്ടം'; എസ് ചന്ദ്രന്റെ വിയോഗത്തില്‍ കമലഹാസന്‍
Kamal Haasan pays tribute to S Chandran;
സിറ്റി തിയേറ്റേഴ്സിന്റെ ഡയറക്ടറും ഇംപീരിയല്‍ ട്രേഡിംഗ് കമ്പനിയുടെ പ്രൊപ്രൈറ്ററുമായ എസ് ചന്ദ്രന്‍ (90) നിര്യാതനായി. മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായ മെറിലാന്‍ഡ് സ്റ്റുഡിയോയുടെ സ്ഥാപകനായ പി സുബ്രമണ്യത്തിന്റെ മകനാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.
മെറിലാന്‍ഡ് സുബ്രമണ്യത്തിന് ശേഷം എസ് ചന്ദ്രന്റെ ശ്രമഫലമായാണ് ശ്രീകുമാര്‍ ശ്രീവിശാഖ്, ന്യൂതിയേറ്റര്‍, ശ്രീപദ്മനാഭ ഉള്‍പ്പെടുന്ന സിറ്റി തീയേറ്റേഴ്സ് തലസ്ഥാന നഗരിയിലെ പ്രൗഢമായ സിനിമാപാരമ്പര്യത്തിന്റെ ഭാഗമായി മാറിയത്.
കമലഹാസന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ എസ് ചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
'ശ്രീ. മെറിലാന്‍ഡ് സുബ്രഹ്‌മണ്യത്തിന്റെ മകന്‍ ശ്രീ. എസ്. ചന്ദ്രന്റെ വിയോഗത്തില്‍ ഞാന്‍ അതീവ ദു:ഖിതനാണ്. അദ്ദേഹം ചലച്ചിത്ര നിര്‍മ്മാതാവും തിരുവനന്തപുരത്തെ പ്രശസ്തമായ ശ്രീ പത്മനാഭ തിയേറ്ററിന്റെ ഉടമയുമായിരുന്നു.
ഞങ്ങളുടെ പ്രൊഫഷണല്‍ കൂട്ടായ്മയെക്കാളും, എന്റെ പല സിനിമകളും അദ്ദേഹത്തിന്റെ തിയേറ്ററുകളില്‍ ദീര്‍ഘകാലം പ്രദര്‍ശിപ്പിച്ചിരുന്നു എന്നതിനേക്കാളും, ഞങ്ങളെ യഥാര്‍ത്ഥത്തില്‍ ബന്ധിപ്പിച്ചത് ചിത്രകലയോടുള്ള അങ്ങളുടെ പൊതുവായ ഇഷ്ടമായിരുന്നു. അദ്ദേഹം ചിത്രകലയുടെ കടുത്ത ആരാധകനായിരുന്നു. ഫോട്ടോഗ്രാഫിയില്‍ പ്രത്യേക താല്‍പ്പര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രീ. ചന്ദ്രന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അഗാധമായ അനുശോചനം.' കമലഹാസന്‍ കുറിച്ചു.
സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടു വളപ്പില്‍. ഭാര്യ: ശാന്ത, മക്കള്‍: ഗീത സുനു, ശിവ രാജ, മിന്നു പഴനി, മഹേഷ് സുബ്രഹ്‌മണ്യം, ഗിരീഷ് ചന്ദ്രന്‍. മരുമക്കള്‍: സഞ്ജീവ് സുനു, പി. പഴനി, ബേബി റാണി, രേണു ഗിരീഷ്.