കേട്ടത് ശരിയാണ്, ആ വാര്‍ത്ത സ്ഥിരീകരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി!
Lijo Jose Pellissery's bollywood debut
മലയാള സിനിമയ്ക്ക് വേറിട്ട ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയുടെ ബോളിവുഡ് അരങ്ങേറ്റ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍.
റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. ചിത്രം നിര്‍മിക്കുന്നത് ബോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഹന്‍സല്‍ മേത്തയാണ്. നിര്‍മാണത്തില്‍ ലിജോയുടം ആമേന്‍ മൂവി മൊണാസ്ട്രിയും പങ്കാളിയാകും. സംഗീതം എ ആര്‍ റഹ്‌മാനും.
ചിത്രത്തിന്റെ രചന ലിജോയും കരണ്‍ വ്യാസും ചേര്‍ന്നാണ്.
ഇന്ദ്രജിത്ത് നായകനായ നായകനാണ് ലിജോയുടെ ആദ്യ ചിത്രം. സിറ്റി ഒഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ്, ഈമയൗ, ജല്ലിക്കട്ട്, ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം, മലൈക്കോട്ടെ വാലിബന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.