'ആനന്ദ് ശ്രീബാല'യിലെ അമ്മ സോങ്ങ് 'മന്ദാര മലരില്‍' പുറത്തിറക്കി

Lyric Video of Amma Song from Anand Sreebala

Update: 2024-11-06 18:17 GMT

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ആനന്ദ് ശ്രീബാല'. അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ്, മാളവിക മനോജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയാണ് തയ്യാറാക്കിയത്. നവംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ അമ്മ സോങ്ങ് 'മന്ദാര മലരില്‍' അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രാജീവ് ഗോവിന്ദന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്ന ഗാനം മൃദുല വാര്യരാണ് ആലപിച്ചിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണുവും നീതാ പിന്റോയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം 'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ്.

സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങി മലയാളത്തിലെ മികച്ച താരങ്ങളാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ആനന്ദ് ശ്രീബാലയായ് അര്‍ജ്ജുന്‍ അശോകന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ വേഷമാണ് അപര്‍ണ്ണദാസ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: വിഷ്ണു നാരായണന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.


Full View

Tags:    

Similar News