നിവിന്റെ തിരിച്ചുവരവ്, കൂട്ടുകെട്ട് ക്ലിക്ക്ഡ്! സര്‍വം മായയുടെ വിജയക്കുതിപ്പ്

Nivin Pauly starrer movie Sarvam Maya collection report;

Update: 2025-12-30 05:29 GMT


നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ടില്‍ എത്തിയ സര്‍വം മായ വന്‍ വിജയത്തിലേക്ക്. ഇന്ത്യയില്‍ നിന്ന് മാത്രം 26.2 കോടി ഗ്രോസ് നേടി. 24.05 കോടിയാണ് വിദേശത്തുനിന്നുള്ള ഗ്രോസ്. ആഗോള തലത്തില്‍ 50.25 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. തിങ്കളാഴ്ച മാത്രം ചിത്രം കേരളത്തില്‍ നേടിയത് 4.25 കോടിയാണ്.

പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യനാണ് സര്‍വം മായ സംവിധാനം ചെയ്തത്. നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം നിവിന്‍ പോളിയുടെ തിരിച്ചുവരവാണ്.

അജുവര്‍ഗീസിനും നിവിന്‍ പോളിക്കും പുറമെ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധുവാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും അഭിനയിക്കുന്നു. ചിത്രം നിര്‍മിച്ചത് ഫയര്‍ഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്. രതിന്‍ രാധാകൃഷ്ണനും അഖില്‍ സത്യനും ചേര്‍ന്നാണ് എഡിറ്റിംഗ്.

Full View

സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍, സിനിമറ്റോഗ്രാഫി: ശരണ്‍ വേലായുധന്‍, എക്‌സി.പ്രൊഡ്യൂസര്‍: ബിജു തോമസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, കലാസംവിധാനം: അജി കുറ്റിയാണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍ ധനേശന്‍, വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: ആദര്‍ശ് സുന്ദര്‍, സിങ്ക് സൗണ്ട്: അനില്‍ രാധാകൃഷ്ണന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റില്‍സ്: രോഹിത് കെ.എസ്, ലൈന്‍ പ്രൊഡ്യൂസര്‍: വിനോദ് ശേഖര്‍, സഹ സംവിധാനം: ആരണ്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍: വന്ദന സൂര്യ, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്, പി.ആര്‍.ഓ: ഹെയിന്‍സ്.

Tags:    

Similar News