"എന്നെ വളര്‍ത്തിയത് മലയാളികള്‍, വിമര്‍ശിക്കാം, അതിനുള്ള അവകാശമുണ്ട്"

Prithviraj Sukumaran responds to the criticisms against him;

Update: 2025-11-15 17:34 GMT


വിമര്‍ശനങ്ങളെ ബഹുമാനത്തോടെ കാണുമെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. വളര്‍ത്തിയത് മലയാളികളാണ്. അതിനാല്‍, മലയാളികള്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. പുതിയ ചിത്രം വിലായത്ത് ബുദ്ധയുടെ ട്രെയിലര്‍ ലോഞ്ചിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.

ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കള്ളക്കടത്തുകാരനായി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്നു. ജി.ആര്‍. ഇന്ദുഗോപന്റെ നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരില്‍ തന്നെയാണ് സിനിമയായി എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.

എവിഎ പ്രൊഡക്ഷന്‍സിനുവേണ്ടി എ.വി അനൂപുമായി ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഷമ്മി തിലകന്‍, അനു മോഹന്‍, രാജശ്രീ നായര്‍, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. 'കാന്താര'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Full View

എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: സംഗീത് സേനന്‍, എഡിറ്റര്‍: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, ലൈന്‍ പ്രൊഡ്യൂസര്‍: രഘു സുഭാഷ് ചന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനര്‍: മനു ആലുക്കല്‍, സൗണ്ട് ഡിസൈന്‍: അജയന്‍ അടാട്ട്, പയസ്മോന്‍ സണ്ണി, സൗണ്ട് മിക്സ്: എംആര്‍ രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കിരണ്‍ റാഫേല്‍, സ്റ്റണ്ട്സ്: രാജശേഖര്‍, കലൈ കിങ്സണ്‍, സുപ്രീം സുന്ദര്‍, മഹേഷ് മാത്യു.

Tags:    

Similar News