"പ്രവീണ ഒരുപാട് വിശേഷങ്ങള്‍ പങ്കുവച്ചു, കുറേ സങ്കടപ്പെട്ടു കരഞ്ഞു"
RLV Ramakrishnan shares his meeting with actress praveena;
കലാഭവന്‍ മണിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ രാമു. ചിത്രം സാമ്പത്തികമായി വന്‍ വിജയമായതിനൊപ്പം മികച്ച നടനുള്ള പുരസ്‌കാരങ്ങളും 'രാമു'വിനെ തേടിയെത്തി. ഈ ചിത്രത്തില്‍ രാമുവിന്റെ അനിയത്തിയായി അഭിനയിച്ചത് നടി പ്രവീണയാണ്. ഒരു യാത്രയില്‍, അവിചാരിതമായി നടി പ്രവീണയെ കണ്ടുമുട്ടിയ വിവരം പങ്കുവയ്ക്കുകയാണ് കലാഭവന്‍ മണിയുടെ അനിയനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍.
ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകള്‍:
തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് നടി പ്രവീണയെ കണ്ടത്. കണ്ട മാത്രയില്‍ ഒരുപാട് നാളത്തെ പരിചയത്തോടെ എന്നെ വന്ന് കെട്ടിപ്പിടിച്ചു. എന്റെ കൊച്ചേട്ടന്റെ അനുജനല്ലെ എന്ന് പറഞ്ഞ്.
അതെ... വര്‍ഷങ്ങള്‍ക്ക് മുമ്പ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ മണി ചേട്ടന്‍ അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തിന്റെ സഹോദരി വാസന്തിയെ അവിസ്മരണീയമാക്കിയ പ്രവീണ ഒരുപാട് വിശേഷങ്ങള്‍ പങ്കുവച്ചു. കുറേ സങ്കടപ്പെട്ടു കരഞ്ഞു. ഒടുവില്‍ വീണ്ടും കാണാം എന്ന് പറഞ്ഞ് കൊച്ചേട്ടന്റെ വാസന്തി യാത്രയായി...
വാസന്ത്യേ... എന്നവിളി വെറുതെ അഭിനയിക്കാന്‍ വേണ്ടി മാത്രം വിളിച്ചതായിരുന്നതല്ല... ആ ഉള്‍വിളി അവരില്‍ ഇപ്പോഴും ഉണ്ട്. അവരുടെ കൊച്ചേട്ടനെ അത്രയ്ക്കും അവര്‍ നെഞ്ചേറ്റിയിട്ടുണ്ട്...