ഇതൊരു തുടക്കം മാത്രം... വെളിപ്പെടുത്തലുമായി സാമന്ത!
Samantha Ruth Prabhu shares photos With Raj Nidimoru;
തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത, നടന്‍ നാഗചൈതന്യയുമായി പിരിഞ്ഞത് 2021-ലാണ്. നാഗചൈതന്യ കഴിഞ്ഞ വര്‍ഷം നടി ധൂപാലിയെ വിവാഹം കഴിച്ചു.
സാമന്തയും സംവിധായകന്‍ രാജ് നിഡിമോരുവും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കുറച്ചുനാളായി പ്രചരിക്കുന്നു. ദ് ഫാമിലി മാന്‍ എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ചു പ്രവര്‍ത്തിച്ചു. മാത്രമല്ല, കഴിഞ്ഞ വര്‍ഷം ഇരുവരും അമേരിക്കയില്‍ അവധിയാഘോഷിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്.
ഇപ്പോഴിയാ രാജ് സിദിമോരു, സാമന്തയെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ചിത്രം സാമന്ത പങ്കുവച്ചിരിക്കുന്നു. പരോക്ഷമായി പ്രണയം വെളിപ്പെടുത്തുകയാണ് സാമന്ത എന്നാണ് സൂചന. ഒന്നും ഒളിക്കാനില്ല എന്ന ഹാഷ് ടാഗിനൊപ്പമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സാമന്ത ആരംഭിച്ച പെര്‍ഫ്യൂം ബ്രാന്‍ഡിന്റെ ലോഞ്ചിംഗില്‍ നിന്നുള്ള ചിത്രങ്ങളാണ് സാമന്ത പങ്കുവച്ചത്.
ചിത്രങ്ങള്‍ക്കൊപ്പം സാമന്ത പങ്കുവച്ച കുറിപ്പ്:
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുവയ്പ്പുകള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. റിസ്‌കുകള്‍ എടുക്കുക, എന്റെ അറിവിനെ വിശ്വസിക്കുക, മുന്നോട്ട് പോകുമ്പോള്‍ പഠിക്കുക. ഇന്ന്, ഞാന്‍ ചെറിയ വിജയങ്ങള്‍ ആഘോഷിക്കുകയാണ്.
ഞാന്‍ കണ്ടുമുട്ടിയതില്‍ വച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളും ഏറ്റവും പ്രതിഭാശാലികളുമായ ചിലര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ നന്ദിയുള്ളവളാണ്. ഇത് ഒരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം-സാമന്തയുടെ വാക്കുകള്‍.