ഒന്നുമില്ലായ്മയില്‍ മണിച്ചേട്ടന്‍ നല്‍കിയ സമ്മാനങ്ങള്‍, ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത്; ടിനി ടോമിന്റെ കുറിപ്പ്

Tiny Tom about Kalabhavan Mani on his birthday;

Update: 2026-01-01 06:06 GMT

കലാഭവന്‍ മണിയുടെ അന്‍പത്തിയഞ്ചാം ജന്മദിനത്തില്‍ വൈകാരികമായ കുറിപ്പുമായി നടന്‍ ടിനി ടോം. സിനിമയില്‍ എത്തും മുമ്പ് കലാഭവന്‍ മണിയോടൊപ്പ് നടത്തിയ ഒരു വിദേശയാത്രയുടെ അനുഭവമാണ് ടിനി പങ്കുവച്ചത്.

ടിനി ടോമിന്റെ കുറിപ്പ്:

ജനുവരി 1. ഇന്നാണ് മണിച്ചേട്ടന്റെ ജന്മദിനം. എനിക്ക് 19 വയസുള്ളപ്പോളാണ് എന്റെ സ്വപ്ന തുല്യമായ ആദ്യ വിദേശ വിമാനയാത്ര ഗള്‍ഫിലേക്ക്. സെഞ്ച്വറി മമ്മിക്കയും സിദ്ധിക്കയും നാദിര്‍ഷിക്കയും നയിക്കുന്ന ആ ഷോയില്‍ സിനിമയില്‍ മുഖം കാണിക്കാത്തവരായി ഞാനും മണിച്ചേട്ടനും മാത്രം. പലപ്പോഴും ഒരുമിച്ച് ഒരുമുറിയില്‍ ഒരു കട്ടിലില്‍. പ്രധാന പെട്ടവരെ സല്‍ക്കരിക്കാനും പുറത്തു കറക്കാനും പ്രവാസികള്‍ ക്യൂ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ പലപ്പോഴും ഏകാന്തതയില്‍ ആയിരുന്നു. മണിച്ചേട്ടന് പരിചയമുള്ള ആരെങ്കിലുമൊക്കെ വരുമ്പോള്‍ ഒറ്റയ്ക്കാകുന്ന എന്നെയും കൂട്ടുമായിരിന്നു. അവര്‍ മേടിച്ചു കൊടുക്കുന്ന ഗള്‍ഫ് മുണ്ടും ഈത്തപ്പഴവും വാച്ചും വെല്‍വറ്റ് പുതപ്പും ചേട്ടന്‍ എനിക്കും പങ്കുവയ്ക്കുമായിരിന്നു. ഒന്നുമില്ലായ്മയില്‍ മണിച്ചേട്ടന്‍ എനിക്ക് അന്ന് പങ്കുവച്ച സമ്മാനങ്ങളാണ് ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത്. ഹാപ്പി ബെര്‍ത്ത് ഡെ മണിച്ചേട്ടാ.

Full View

Tags:    

Similar News