ഇരട്ടത്താപ്പിന്റെ രാജ്ഞിമാര്‍; കഥകള്‍ പറഞ്ഞാല്‍ തീരില്ല; പരോക്ഷ വിമര്‍ശനവുമായി വിജയ് ബാബു ബു
Vijay Babu flays Rima Kallingal and Geethu Mohandas;
ഗൂതു മോഹന്‍ദാസ് സംവിധാനം ചെയ്ത, യഷ് ചിത്രം ടോക്‌സികിന്റെ ടീസറിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ടീസറിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. സ്ത്രീപക്ഷ നിലപാടുകള്‍ പറഞ്ഞിരുന്ന ഗീതു അന്യഭാഷയില്‍ ചേക്കേറിയപ്പോള്‍ അതെല്ലാം മറന്നു എന്ന വിമര്‍ശനമാണ് ഉയരുന്നത്.
ഗീതുവിനെ പിന്തുണച്ച് റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവും നടനുമായ വിജയ് ബാബു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ഗീതു മോഹന്‍ദാസിനും റിമ കല്ലിങ്കലിനും എതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ത്തുന്നു.
ഇരട്ടത്താപ്പിന്റെ രാജ്ഞിമാര്‍ എന്നാണ് പേര് സൂചിപ്പിക്കാതെ വിജയ് ബാബുവിന്റെ വിമര്‍ശനം. അവരെ കുറിച്ച് പറഞ്ഞാല്‍ തീരില്ല. പുരുഷന്മാരെ ആക്രമിക്കാന്‍ മാത്രമാണ് അവര്‍ ഒത്തു ചേരുന്നത്. പിന്നീട് അവര്‍ സ്വന്തം വഴിക്ക് പിരിഞ്ഞുപോകുമെന്നും വിജയ് ബാബു വിമര്‍ശിച്ചു.