ക്രിസ്മസ് ആഘോഷമാക്കാന്‍ വമ്പന്‍ താരനിരയുമായി 'ആഘോഷം'
സ്റ്റീഫന്‍ ദേവസ്സി ഈണം നല്‍കിയ ക്രിസ്മസ് കരോള്‍ ല െഗാനം ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. ഈ ക്രിസ്മസ് സീസണിലെ ഗംഭീര റിലീസുകളില്‍ ഒന്നായി 'ആഘോഷം' മാറുമെന്നാണ് പ്രതീക്ഷ.;
മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ട് അമല്‍ കെ.ജോബി സംവിധാനം ചെയ്യുന്ന ചിത്രം 'ആഘോഷം' ക്രിസ്മസ് റിലീസായി നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഫാമിലി എന്റര്‍ടൈനര്‍ ആണ് ചിത്രം. 'ലൈഫ് ഈസ് ഓള്‍ എബൗട്ട് സെലിബ്രേഷന്‍സ് ' എന്ന ടാഗ്ലൈനോട് എത്തുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ഉത്സവപ്രതീതി തന്നെ സമ്മാനിക്കും എന്നാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളും നല്‍കുന്ന സൂചന. സ്റ്റീഫന്‍ ദേവസ്സി ഈണം നല്‍കിയ ക്രിസ്മസ് കരോള്‍ ല െഗാനം ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. ഈ ക്രിസ്മസ് സീസണിലെ ഗംഭീര റിലീസുകളില്‍ ഒന്നായി 'ആഘോഷം' മാറുമെന്നാണ് പ്രതീക്ഷ.
പ്രേക്ഷക ശ്രദ്ധ നേടിയ 'ഗുമസ്തന്‍ 'എന്ന ചിത്രത്തിന്റെ സംവിധായകനായ അമല്‍ കെ ജോബി െസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ആഘോഷം'. ചിത്രത്തിന്റെ കഥ ഡോ :ലിസി കെ.ഫെര്‍ണാണ്ടസിന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകന്‍ തന്നെ. സി.എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ഡോ : ലിസി കെ ഫെര്‍ണാണ്ടസ്, ഡോ : പ്രിന്‍സ് പ്രോസി ഓസ്ട്രിയയും ടീമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ 'സ്വര്‍ഗ്ഗം' എന്ന ചിത്രത്തിനു ശേഷം സി. എന്‍. ഗ്ലോബല്‍ മൂവീസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ആഘോഷം'.
ക്ലാസ്‌മേറ്റ്‌സ് എന്ന ഹിറ്റ് ക്യാമ്പസ് ചിത്രത്തിനു ശേഷം നരേന്‍ വീണ്ടും ആഘോഷത്തിലൂടെ ക്യാമ്പസിലെത്തുന്നു. ഇത്തവണ കോളേജ് അധ്യാപകനായിട്ടാണ് വേഷമിടുന്നത്. പവി കെയര്‍ ടേക്കറി ലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് ആഘോഷത്തിലെ നായിക.
വിജയരാഘവന്‍, ധ്യാന്‍ ശ്രീനിവാസന്‍, ജയ്‌സ് ജോസ്,ജോണി ആന്റണി, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, , ബോബി കുര്യന്‍, ഷാജു ശ്രീധര്‍, മഖ്ബൂല്‍ സല്‍മാന്‍, കോട്ടയം രമേശ്, കൈലാഷ്,ദിവ്യദര്‍ശന്‍, റുഷിന്‍ ഷാജി കൈലാസ്, നിഖില്‍ രണ്‍ജി പണിക്കര്‍, ലിസ്സി കെ ഫെര്‍ണാണ്ടസ്, വിജയ് നെല്ലിസ്, നാസര്‍ ലത്തീഫ്, ഡിനി ഡാനിയേല്‍,ടൈറ്റസ് ജോണ്‍, ജോയ് ജോണ്‍ ആന്റണി,അഞ്ജലി ജോസഫ്, ജെന്‍സ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് സ്റ്റീഫന്‍ ദേവസ്സിയും, ഗൗതം വിന്‍സെന്റും ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം 4 മ്യൂസിക്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. വരികള്‍ എഴുതിയത് ബി കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ.ഡോ : ലിസി കെ. ഫെര്‍ണാണ്ടസ്, സോണി മോഹന്‍. ഛായാഗ്രഹണം റോജോ തോമസ്, എഡിറ്റിംഗ് ഡോണ്‍ മാക്‌സ്.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അമല്‍ദേവ് കെ ആര്‍, പ്രൊജക്റ്റ് ഡിസൈനര്‍ ടൈറ്റസ് ജോണ്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍. കലാസംവിധാനം രജീഷ് കെ സൂര്യ. മേക്കപ്പ് മാളൂസ് കെ പി. കോസ്റ്റ്യൂം ഡിസൈന്‍ ബബിഷ കെ രാജേന്ദ്രന്‍. കൊറിയോഗ്രാഫേഴ്‌സ് സനോജ് ഡെല്‍ഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് പ്രണവ് മോഹന്‍, ആന്റണി കുട്ടമ്പുഴ. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് ജയ്‌സണ്‍ ഫോട്ടോലാന്റ്.പ്രധാനമായും പാലക്കാട് ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ആഘോഷം' തീയറ്ററുകളും ആഘോഷമാക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നു. വിതരണം വള്ളുവനാടന്‍ സിനിമ കമ്പനി.