പിന്നണിയില്‍ മുഴുവന്‍ വനിതകള്‍ ,കെ എസ് എഫ് ഡി സി പുതിയ ചിത്രം 'മുംതാ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
മൂന്ന് സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തുന്ന മുംതാ യുടെ തിരക്കഥയും ഫര്‍സാനയുടെ തന്നെയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതി പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് ഫര്‍സാന ബിനി അസാഫര്‍ സംവിധാനം ചെയ്ത 'മുംതാ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പുറത്തിറങ്ങി.എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വനിതകള്‍ ചീഫ് ടെക്നീഷ്യന്‍ ആയി പ്രവര്‍ത്തിച്ച മലയാളത്തിലെ ആദ്യ ചിത്രമാണ് മുംതാ.
മൂന്ന് സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തുന്ന മുംതാ യുടെ തിരക്കഥയും ഫര്‍സാനയുടെ തന്നെയാണ്. ധനലക്ഷ്മി, വൃന്ദ മേനോന്‍, നന്ദിനി, എന്നിവര്‍ക്കൊപ്പം സന്തോഷ് കീഴാറ്റൂര്‍, നവാസ് വള്ളിക്കുന്ന്, സിബി തോമസ്, സിദ്ധാര്‍ഥ്, ആനന്ദ്, മുരളി, പ്രദീപ് ചെറിയാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ സംഗീതവും ഗായികയും അനിത ഷെയ്ക്കാണ്.
ചിത്രത്തിന്റെ ക്യാമറ ഫൗസിയ ഫാത്തിമ, എഡിറ്റിങ് വീണ ജയപ്രകാശ്, ലൈന്‍ പ്രൊഡക്ഷന്‍ രത്തീന. പി. ടി, ആര്‍ട്ട് ഡയറക്ടര്‍ ദുന്ദു രാജീവ് രാധ, മേക്കപ്പ് ഐറിന്‍ ജോസഫ്, കോസ്റ്റും ഫെമിന ജബ്ബാര്‍, പി ആര്‍ സ്ട്രാടെജി ആന്‍ഡ് കോണ്‍സള്‍ട്ടന്റ് ലക്ഷ്മി പ്രേകുമാര്‍, ലാലാ റിലേഷന്‍സ്, സൗണ്ട് ഡിസൈനര്‍ ഗംഗ ദാസ് രാധിക, വരികള്‍ ഫാത്തിമത്തുള്‍ വഫീദ, വിഷ്വല്‍ എഫെക്ട് ജ്യോതിക, സ്റ്റില്‍ ഫോട്ടോഗ്രഫി വിദ്യ മംഗള, പോസ്റ്റര്‍ ഡിസൈനര്‍ റോസ് മേരി ലില്ലു, സബ് ടൈറ്റില്‍സ് അഞ്ചു, ഡിജിറ്റല്‍ പി ആര്‍ - വിവേക് വിനയരാജ്