തരുണ്‍ മൂര്‍ത്തി - മോഹന്‍ലാല്‍ ചിത്രം എല്‍ 366 റിയലിസ്റ്റിക്ക് ഇമോഷണല്‍ ഡ്രാമ
എല്‍ 366 എന്നു താല്‍ക്കാലിക പേരോടെ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് നിര്‍മ്മിക്കുന്നത്.
തരുണ്‍ മൂര്‍ത്തി - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാര്‍ഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂര്‍ത്തിയാക്കിയതെങ്കിലും,തൊടുപുഴയായിരുന്നു പ്രധാന ലൊക്കേഷന്‍. വീണ്ടും തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും തൊടുപുഴയാണ്. എല്‍ 366 എന്നു താല്‍ക്കാലിക പേരോടെ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് നിര്‍മ്മിക്കുന്നത്.
ജനുവരി ഇരുപത്തിമൂന്നിന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു വരുന്നു. വലിയ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനും ചിത്രീകരണത്തിനി ടയിലെ ചില കൗതുകങ്ങളായ കാഴ്ച്ചകളാണ് കറുപ്പിലും, വെളുപ്പിലും, കളറിലു മൊക്കെയായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമൊക്കെ ഈ ചിത്രങ്ങളിലുണ്ട്. ലൗലജന്‍ എന്ന സാധാരണക്കാരനായപൊലീസ് സബ്ബ് ഇന്‍സ്പക്ടറുടെ കഥയാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. സാധാരണക്കാരന്റെ ജീവിതത്തോടു ചേര്‍ന്നുനിന്നുകൊണ്ട് അവരുടെ വികാരവിചാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രവും, സിനിമയുമാണിത്. റിയലിസ്റ്റിക്ക് ഇമോഷണല്‍ ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ലാലു അലക്‌സ്,മനോജ്.കെ. ജയന്‍, ജഗദീഷ്,ഇര്‍ഷാദ്, പ്രമോദ് വെളിയനാട്, കിരണ്‍ പീതാംബരന്‍, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ത്ഥന, എന്നിവരും പ്രധാന താരങ്ങളാണ്.
ഇഷ്‌ക്ക് ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം. ജെയ്ക്ക് ബിജോയ്‌സ്. ഷാജികുമാറാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍. ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ് കലാസംവിധാനം - ഗോകുല്‍ ദാസ്. മേക്കപ്പ് - റോണക്‌സ് സേവ്യര്‍. കോസ്റ്റ്യും - ഡിസൈന്‍ - മഷര്‍ ഹംസ ' കോ-ഡയറക്ടര്‍ - ബിനു പപ്പ . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - മിറാഷ് ഖാന്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -അനസ് ' വി. സ്റ്റില്‍സ് - അമല്‍.സി. സദര്‍ . പ്രൊഡക്ഷന്‍ മാനേജര്‍ -ജോമോന്‍ ജോയ്, ചാലക്കുടി. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- എസ്സാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തി നെത്തിക്കുന്നു. പിആര്‍ഒ- വാഴൂര്‍ ജോസ്.