മറ്റത്തില്‍ റോയിച്ചനായി ബിജു പപ്പന്‍
ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് മറ്റത്തില്‍റോയിച്ചന്‍ എന്ന കഥാപാത്രത്തി ലൂടെ അവതരിപ്പിക്കുന്നത്.
ശരീര ഭംഗി കൊണ്ടും, ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമുള്ള നടനാണ് ബിജു പപ്പന്‍. പൊലീസ് ഉദ്യോഗസ്ഥന്‍, രാഷ്ടീയ പ്രവര്‍ത്തകന്‍, ഗുണ്ടാ നേതാവ് അങ്ങനെ നെഗറ്റീവും, പോസ്സിറ്റീവുമായ നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഷാജി കൈലാസ് ജോഷി, ബി. ഉണ്ണികൃഷ്ണന്‍, തുടങ്ങിയ മുന്‍നിര സംവിധായകര്‍ ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുവാന്‍ അവസരം ലഭിക്കുകയും ചെയ്തു. ദീപു കരുണാകരന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്റ് മിസ്സസ്സ് എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി. തികച്ചും വ്യത്യസ്തമായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം ഏറെ പുതുമ നല്‍കുന്നതായിരുന്നു. കളങ്കാവല്‍ എന്ന ചിത്രത്തിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. ഏ.കെ.സാജന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തില്‍, ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മറ്റത്തില്‍റോയിച്ചന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് മറ്റത്തില്‍റോയിച്ചന്‍ എന്ന കഥാപാത്രത്തി ലൂടെ അവതരിപ്പിക്കുന്നത്. മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂര്‍ച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി. രാഷ്ട്രീയം ജനസേവനത്തേക്കാള്‍ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന തത്ത്വക്കാരന്‍. പ്രമുഖ പ്ലാന്റ്‌റും. ആളും അര്‍ത്ഥവുമുള്ള . മേടയില്‍ കൊച്ചേട്ടന്റെ പ്രധാന പിന്‍ബലം'. മികച്ച കഥാപാത്രത്തിലൂടെബിജു പപ്പന്‍ തന്റെ അഭിനയ ജീവിതത്തിന് പുതിയ പടവുകള്‍ കയറുവാനുള്ള ശ്രമത്തിലാണ്.ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റക്കൊമ്പനിലും മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മികച്ച ആക്ഷന്‍ തില്ലര്‍ സിനിമയായ ഈ ചിത്രത്തിലെ മേടയില്‍ കൊച്ചേട്ടനെ അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കല്‍ പോളച്ചനെജോജു ജോര്‍ജും അവതരിപ്പിക്കുന്നു. വലിയ താരനിരയുടെ അകമ്പടിയോടെ വലിയ മുതല്‍ ഒരുക്കുന്ന ഈ ചിത്രം ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസിറെജി നിര്‍മ്മിക്കുന്നു. അര്‍ജുന്‍ അശോകന്‍, വിന്‍സി അലോഷ്യസ്,വാണി വിശ്വനാഥ്. ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോള്‍, സാനിയ ഇയ്യപ്പന്‍, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകന്‍,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ബാലാജി ശര്‍മ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണന്‍ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവര്‍ക്കൊപ്പം മുന്‍നായിക സുകന്യയും സുപ്രധാനമായ വേഷത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം - എസ്. ശരവണന്‍. എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ് കലാസംവിധാനം സാബു റാം , മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈന്‍- സമീരസനിഷ്. സ്റ്റില്‍സ് - ഹരി തിരുമല. ചീഫ് അസസിയേറ്റ് ഡയറക്ടര്‍-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷന്‍ മാനേജേര്‍സ് - ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രതാപന്‍ കല്ലിയൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് മംഗലത്ത്. മൂന്നാര്‍,കാന്തല്ലൂര്‍, തേനി, വാഗമണ്‍, മുണ്ടക്കയം,. കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. പിആര്‍ഒ- വാഴൂര്‍ജോസ്.