ഡോസ് ചിത്രീകരണം പൂര്‍ത്തിയായി
ലോകമെമ്പാടുമുള്ള മെഡിക്കല്‍ ക്രൈമുകളില്‍ നിന്ന് കണ്ടെത്തിയ സംഭവങ്ങളെ ക്രോഡീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രേക്ഷകനെ പൂര്‍ണ്ണമായും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സംവിധായകന്‍ ചിത്രത്തിന്റെ കഥാ ഗതിയെ മുന്നോട്ടു നയിക്കുന്നത്.;
മെഡിക്കല്‍ ക്രൈം ത്രില്ലര്‍ ജോണറില്‍ സിജു വില്‍സനെ നായകനാക്കി നവാഗതനായ അഭിലാഷ്.ആര്‍. നായര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡോസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം, റാന്നി, വടശ്ശേരിക്കര ഭാഗങ്ങളിലായി പൂര്‍ത്തിയായി. വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കല്‍ കോളജായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ . എസിനാറ്റിക് ഫിലിംസിന്റെ ബാനറില്‍ ഷാന്റോ തോമസ്സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കല്‍ ക്രൈമുകളില്‍ നിന്ന് കണ്ടെത്തിയ സംഭവങ്ങളെ ക്രോഡീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രേക്ഷകനെ പൂര്‍ണ്ണമായും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സംവിധായകന്‍ ചിത്രത്തിന്റെ കഥാ ഗതിയെ മുന്നോട്ടു നയിക്കുന്നത്. ജഗദീഷ്, അശ്വിന്‍ കെ.കുമാര്‍, ദൃശ്യാ രഘുനാഥ്, കൃഷ്ണക്കുറുപ്പ്, റീത്താ ഫാത്തിമ. എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. അങ്കിത് ത്രിവേദി, കുര്യന്‍ മാത്യു. ജോ ജോണി ചിറമ്മല്‍,( വണ്ടര്‍ മൂവി പ്രൊഡക്ഷന്‍സ്, മസ്‌ക്കറ്റ് മൂവി മേക്കേഴ്‌സ്, സിനിമ നെറ്റ്വര്‍ക്ക്, നെല്‍സണ്‍ പിക്‌ച്ചേര്‍സ് ) എന്നിവരാണ് കോ - പ്രൊഡ്യൂസേര്‍സ്.
ഛായാഗ്രഹണം - വിഷ്ണുപ്രസാദ്. എഡിറ്റിംഗ്. ശ്യാം ശശിധരന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ - അപ്പുമാരായി. മേക്കപ്പ് - പ്രണവ് വാസന്‍.
കോസ്റ്റ്യാം ഡിസൈന്‍- സുല്‍ത്താനാറസാഖ് . പ്രൊജക്റ്റ് ഡിസൈന്‍ -മനോജ് കുമാര്‍ പാരിപ്പള്ളി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍. പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ - ഭാഗ്യരാജ് പെഴും പാര്‍. കാസ്റ്റിംഗ് - സൂപ്പര്‍ ഷിബു. ആക്ഷന്‍- ഫീനിക്‌സ് പ്രഭു .
സ്റ്റില്‍സ് - നൗഷാദ് . മാര്‍ക്കറ്റിംഗ് ഹെഡ് - കണ്ടന്റെ ഫാക്ടറി', ആന്റെണി വര്‍ഗീസ്.ഡിസൈന്‍ - യെല്ലോ ടൂത്ത് . പ്രൊഡക്ഷന്‍ മാനേജര്‍ - ജോബി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ജിബി കണ്ടഞ്ചേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രസാദ് നമ്പ്യാങ്കാവ്. പിആര്‍ഒ- വാഴൂര്‍ ജോസ്